Headlines

കാർഷിക നിയമം പിൻവലിക്കില്ല, വേണേൽ പേര് മാറ്റാമെന്ന് കേന്ദ്ര സർക്കാർ

കാർഷിക നിയമങ്ങളുടെ പേര് മാറ്റാമെന്ന നിർദേശവുമായി കേന്ദ്രസർക്കാർ. നിയമം പിൻവലിക്കില്ല. നിയമത്തിന്റെ പേര് മാറ്റാനായി ഭേദഗതി കൊണ്ടുവരാമെന്നാണ് പുതിയ നിർദേശം. കർഷക സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെയാണ് പുതിയ നീക്കം   പുതിയ നിർദേശത്തോട് കർഷകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമം മാറ്റുന്നതല്ലാതെ മറ്റ് ഉപാധികൾ വെക്കേണ്ടതില്ലെന്ന് നേരത്തെ കർഷക സംഘടനകൾ കേന്ദ്രത്തെ അറിയിച്ചിരുന്നു. കാർഷിക നിയമങ്ങൾക്ക് കർഷകരുടെ പിന്തുണയുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമവും മോദി സർക്കാർ ആരംഭിച്ചിട്ടുണ്ട്. നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള കർഷകരെ ബിജെപി രംഗത്തിറക്കിയിട്ടുണ്ട്….

Read More

സീരിയല്‍ താരം ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്.ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ചിത്രയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവര്‍ തന്നെയാണ് സംശയം ഉന്നയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്‌ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാര്‍ത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സീരിയലില്‍…

Read More

വീണ്ടും എല്‍പിജി വില വര്‍ധന; 50 രൂപ കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് 100 രൂപ

പാചക വാതക വില എണ്ണക്കമ്പനികള്‍ വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.

Read More

കുമ്പസാരം നിർത്തലാക്കണം; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിർബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജി പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹർജി നൽകിയത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന…

Read More

കാട്ടാന ശല്യത്തിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പന്തല്ലൂർ താലൂക്കിൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. 1000 ത്തോളം വരുന്ന നാട്ടുകാർ ഇപ്പോൾ ഊട്ടി സംസ്ഥാന പാത ഉപരോധിക്കുകയാണ്

ഗൂഡല്ലൂർ:കേരള തമിഴ്നാട് അതിർത്തിയിൽ ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. . തമിഴ് നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം സന്ധ്യയോടെ വീട്ടിലേക്കു നടന്നുപോകുന്നതിനിടെയാണ് ഇരുവരെയും കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.നിലവിളികേട്ടെത്തിയെ പരിസരവാസികള്‍ ദാരുണരംഗമാണ് കണ്ടത്.ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബാംഗമാണ് ഡി.എം.കെ പ്രാദേശിക നേതാവും ടാന്‍ടി എസ്റ്റേറ്റ് തൊഴിലാളിയുമായ ആനന്ദ്‌രാജ്.സംഭവസ്ഥലത്തു നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി .ജില്ലാ കലക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ…

Read More

രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 27,071 പേര്‍ക്ക്; സജീവരോഗികളുടെ എണ്ണവും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,071 ആയി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 3,52,586 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 93,88,159 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 336 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,43,355 ആയി.   ഞായറാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം 9.8 ദശലക്ഷം…

Read More

കര്‍ഷക സമരം 19ാം ദിവസത്തിലേക്ക്; ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം 19-ാം ദിവസത്തിലേക്ക് .ഇതേതുടർന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷാ ശക്തമായി തുടരുന്നതിനിടെ ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ സേനാവിന്യാസം ശക്തമാക്കി. കര്‍ഷകരെ തടയാന്‍ ഡല്‍ഹി- ഗുരുഗ്രാം അതിര്‍ത്തിയില്‍ 1000ല്‍ ഏറെ പൊലീസുകാരെയും ഫരീദാബാദ്, പല്‍വല്‍, ബദര്‍പൂര്‍ എന്നിവിടങ്ങളിലായി 3500 പൊലീസുകാരെയും നിയോഗിച്ചു. കൂടുതല്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചു. ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകളിലെ ഉപരോധ സമരം ഇന്നും തുടരും. രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ട്രാക്ടര്‍ മാര്‍ച്ചുമായാണ് ഡല്‍ഹി- ജയ്പൂര്‍ ദേശീയപാതയില്‍…

Read More

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഒരാളെ പിടികൂടി. മുഗൾ റോഡിലെ പോഷാന മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരർ ഷോപിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജില്ലാ വികസന കൗൺസിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെത്തിയ ഭീകരരെയാണ് വധിച്ചതെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.

Read More

ഇന്ന് കർഷകർ ജയ്‌പുർ ദേശീയപാതയിൽ ഉപരോധ സമരം നടത്തും

ഡൽഹി: സംസ്ഥാന-ജില്ലാഭരണസിരാകേന്ദ്രങ്ങൾ, കർഷകസംഘടനകൾ എന്നിവർ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജയ്‌പുർ ദേശീയപാത ഉപരോധിക്കും. സിംഘുവിലെ സമരഭൂമിയിൽ കർഷകനേതാക്കൾ നിരാഹാരം അനുഷ്ഠിക്കും. അവർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയിൽ ഡി.ഐ.ജി. ലഖ്‌വീന്ദർ സിങ് ജാഖർ രാജിവെച്ചു. ഹരിയാണയിലെയും രാജസ്ഥാനിലെയും കൂടുതൽ കർഷകർ സിംഘുവിലേക്കെത്തി. പഞ്ചാബിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. കർഷകപ്രക്ഷോഭം 18-ാം ദിവസത്തിലേക്കുകടന്ന ഞായറാഴ്ച കർഷകർ ജയ്‌പുർ ദേശീയപാത കൂടി ഉപരോധിച്ചു. രാജസ്ഥാനിലെ അൽവർ ജില്ലയിൽനിന്നുള്ള…

Read More

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം

പന്തല്ലൂർ താലൂക്കിൽ നാളെ ഹർത്താലിന് ഡിഎം കെ ആഹ്വാനം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. വ്യാപാരി വ്യവസായി സംഘടന ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.

Read More