രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 27,071 പേര്‍ക്ക്; സജീവരോഗികളുടെ എണ്ണവും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,071 ആയി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 3,52,586 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 93,88,159 പേര്‍ രോഗമുക്തരായി.

ഇന്നലെ മാത്രം 336 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,43,355 ആയി.

 

ഞായറാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം 9.8 ദശലക്ഷം കടന്നിരുന്നു. അതേസമയം പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗികളുടെ എണ്ണത്തെ കവച്ചുവച്ചത് വലിയ നേട്ടമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 94.93 ശതമാനമാണ്.