24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 36,011 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്തെ 36,011 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ റിപോര്‍ട്ട് ചെയ്യുന്നത് ഇത് തുടര്‍ച്ചയായി 29ാം ദിവസമാണ്.

 

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,44,222 ആയിട്ടുണ്ട്. അതില്‍ 4,03,248 പേര്‍ സജീവ രോഗികളാണ്. 91,00,792 പേര്‍ രോഗമുക്തരായി.

24 മണിക്കൂറിനുളളില്‍ 482 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ മരണം 1,40,182 ആയി.