ബുറേവി ചുഴലിക്കാറ്റ്: തൂത്തുക്കുടിയില്‍ മഴയും വെള്ളക്കെട്ടും; സര്‍ക്കാര്‍ ആശുപത്രിയിലെ വെള്ളക്കെട്ടിന് ശമനം

തൂത്തുക്കുടി: ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശനിയാഴ്ച മഴയില്‍ തൂത്തുക്കുടിയില്‍ കനത്ത വെള്ളക്കെട്ട്. പ്രദേശത്ത് 141 മോട്ടോര്‍പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്നതായി കലക്ടര്‍ സെന്ദില്‍ രാജ് പറഞ്ഞു. വെള്ളം മാറ്റുന്നതിനായി 12 ടാങ്കറുകളും ഉപയോഗിക്കുന്നു.

കഴിഞ്ഞ ദിവസം തൂത്തുക്കിട സര്‍ക്കാര്‍ ആശുപത്രിയും വെള്ളക്കെട്ടിലായിരുന്നു. ഇന്ന് വെളളം ഇറങ്ങിയിട്ടുണ്ട്. ഇറങ്ങാതെ ബാക്കിയായ പ്രദേശങ്ങളില്‍ നിന്നാണ് ടാങ്കറുകളും പമ്പുകളും ഉപയോഗിച്ച് വെള്ളം വര്‍ത്തുകളയുന്നത്.

ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാമനാഥപുരം പ്രദേശം ഏകദേശം മുപ്പത് മണിക്കൂറായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.