Headlines

അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടു; കർഷക സംഘടനകളുമായി ഡിസംബർ 9ന് കേന്ദ്രം വീണ്ടും ചർച്ച നടത്തും

കാർഷിക നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്രം നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു. അഞ്ചാംവട്ട ചർച്ചയാണ് പരാജയപ്പെട്ടത്. ഡിസംബർ 9ന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു അതേസമയം തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ചർച്ച ബഹിഷ്‌കരിക്കുമെന്ന് കർഷകനേതാക്കൾ മുന്നറിയിപ്പ് നൽകി. സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരൻമാരെയും തിരിച്ചയക്കണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപ്പെട്ടു. ഈ നിർദേശവും കർഷക നേതാക്കൾ തള്ളി കോർപറേറ്റ് കൃഷി വേണ്ടെന്ന നിലപാടിൽ കർഷക സംഘടനകൾ…

Read More

ശശികലയുടെ ജയിൽ മോചനം ഉടനില്ല; ശിക്ഷായിളവ് തേടിയുള്ള അപേക്ഷ അധികൃതർ തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന ശശികലയുടെ മോചനം ഉടനില്ല. ശിക്ഷായിളവ് ആവശ്യപ്പെട്ട് ശശികല നൽകിയ അപേക്ഷ ജയിൽ അധികൃതർ തള്ളി. നാല് മാസത്തെ ശിക്ഷാ ഇളവിനാണ് ശശികല അപേക്ഷിച്ചിരുന്നത്. എന്നാൽ ശിക്ഷാകാലാവധി മുഴുവൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ മാസം അവസാനത്തോടെ ശശികല മോചിതയാകുമെന്ന് ഇവരുടെ അഭിഭാഷകൻ പറഞ്ഞിരുന്നു നാല് വർഷം തടവിനും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചിരുന്നത്. നാല് വർഷം തടവ് പൂർത്തിയാകുകയാണ്. ഈ സാഹചര്യത്തിൽ പത്ത് കോടി രൂപ…

Read More

വാക്‌സിൻ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; വിശദീകരണവുമായി ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദീകരണവുമായി കൊവാക്‌സിന്റെ നിർമാതാക്കളായ ഭാരത് ബയോടെക്. വാക്‌സിൻ എടുത്തതിന് ശേഷവും കൊവിഡ് വരികയാണെങ്കിൽ ഇതിന്റെ വിശ്വാസ്യത എത്രയെന്നതിനെ ചൊല്ലി സംശയമുയർന്നിരുന്നു വാക്‌സിന്റെ രണ്ട് ഡോസ് എടുത്തതിന് ശേഷം മാത്രമേ ഇതിന്റെ ഫലമുണ്ടാകൂ എന്ന് ഭാരത് ബയോടെക് പറയുന്നു. അനിൽ വിജ് ഒരു ഡോസ് മാത്രമാണ് എടുത്തത്. കൊവാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ രണ്ട് ഡോസ് എന്ന ഷെഡ്യൂളിലാണ് ചെയ്തുവരുന്നത്. 28…

Read More

നിലപാടിലുറച്ച് കർഷകർ; കേന്ദ്രസർക്കാരുമായി അഞ്ചാംവട്ട ചർച്ച ആരംഭിച്ചു

സമരം ശക്തമാകുന്നതിനിടെ ഡൽഹിയിൽ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാരിന്റെ അഞ്ചാം വട്ട ചർച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട് നിയമഭേദഗതി എന്ന ഒത്തുതീർപ്പിന് സർക്കാർ വഴങ്ങിയേക്കുമെന്നാണ് അറിയുന്നത്. ചർച്ചക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയം ലോകരാഷ്ട്രങ്ങൾക്കിടയിലും ചർച്ചയാകുന്നതിനിടെ ആയിരുന്നു കൂടിക്കാഴ്ച കർഷകർ പോസിറ്റീവായി ചിന്തിക്കുകയും സമരത്തിൽ നിന്ന് പിൻമാറുകയും…

Read More

ക്ലാസ് മുറിയിൽ താലികെട്ട്: വിദ്യാർഥികളെ പുറത്താക്കി അധികൃതർ; പ്രാങ്ക് ആണെന്ന് സഹപാഠികൾ

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ക്ലാസ് മുറിയിൽ വെച്ച് ആൺകുട്ടി ഒരു പെൺകുട്ടിയെ താലി കെട്ടുന്നതും സിന്ദൂരം തൊട്ടു കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. പിന്നാലെയാണ് വിദ്യാർഥികളെ പുറത്താക്കിയത് അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും സംഭവത്തിൽ…

Read More

കര്‍ഷകസമരം: ഇന്ന് വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാവുന്നതിനിടെ ഇന്ന് വീണ്ടും ചര്‍ച്ച. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ഷകസംഘടനകള്‍ തള്ളുകയും ബുധാഴ്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്നത്തെ ചര്‍ച്ച ഏറെ നിര്‍ണായകമാണ്. എന്തുവിധേനയും ഭാരത് ബന്ദ് ഒഴിവാക്കാനാണു കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമത്തിലെ രണ്ടു പ്രധാന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിക്കും. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനു പുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതി വരുത്താമെന്നാണ്…

Read More

ഡിസംബർ 8ന് ഭാരത് ബന്ദ്

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം. പുതിയ കാര്‍ഷിക ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ എട്ട് (ചൊവ്വാഴ്ച) ‘യാണ് കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. അന്നേദിവസം രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്ന് കർഷകർ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് നിലവില്‍ ഡല്‍ഹിയില്‍ പ്രതിഷേധം തുടരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നും…

Read More

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

മധ്യപ്രദേശിലെ സൈക്കോ കില്ലർ ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊന്നു. വയോധികരെ ടാർഗറ്റ് ചെയ്ത് ഇവരുടെ വീട്ടിൽ കയറി മോഷണം നടത്തുകയും കൊലപ്പെടുത്തുകയും ചെയ്ത് രക്ഷപ്പെടുന്ന രീതിയായിരുന്നു ഇയാൾക്ക്. രത്‌ലമിൽ നടന്ന ഏറ്റുമുട്ടലിലാണ് ദിലീപ് ദേവാലിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിൽ അഞ്ച് പോലീസുകാർക്കും പരുക്കേറ്റു. ഗുജറാത്ത് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലക്കേസുകളിൽ പ്രതിയാണ്. നവംബർ 25നായിരുന്നു അവസാനത്തെ കൊലപാതകം. രത്‌ലമിലെ ഒരു വീട്ടിൽ കവർച്ചക്ക് കയറിയ ഇയാൾ ദമ്പതികളെയും അവരുടെ മകളെയും വെടിവെച്ച്…

Read More

24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ്; 540 പേർ മരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 95,71,559 ആയി ഉയർന്നു. 540 പേരാണ് ഇന്നലെ മരിച്ചത്. 1,39,188 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 90,16,289 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതിനിടെ രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് നടക്കും ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ…

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും

രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലുകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനമുണ്ടായതിന് ശേഷം ഇത് രണ്ടാം തവണയാണ് സർവകക്ഷി യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. പത്ത് എംപിമാരിൽ കൂടുതലുള്ള പാർട്ടികളുടെ പ്രതിനിധികൾക്ക് മാത്രമാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.        

Read More