Headlines

നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; 24 മണിക്കൂറിനിടെ 29,164 പേർക്ക് കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 29,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കണക്ക് മുപ്പതിനായിരത്തിൽ താഴെ എത്തുന്നത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,74,291 ആയി 449 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊവിഡ് മരണം 1,30,519 ആയി ഉയർന്നു. നിലവിൽ 4,53,401 പേരാണ് ചികിത്സയിൽ കഴിയുന്നത്. 82,90,371 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 40,791 പേരാണ് രോഗമുക്തി നേടിയത്. നവംബർ 16 വരെ 12.65 കോടി സാമ്പിളുകളാണ്…

Read More

കണ്ണില്ലാത്ത ക്രൂരത: യുപിയിൽ ആറ് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; ശരീരം കുത്തിക്കീറി

ഉത്തർപ്രദേശിലെ കാൺപൂരിൽ ആറ് വയസ്സുകാരിലെ കൂട്ടബലാത്സം ചെയ്തു കൊലപ്പെടുത്തുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആഭിചാരത്തിനായി ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുക്കുകയായിരുന്നു ഗദ്ദംപൂർ സ്വദേശികളായ അങ്കുൽ കുരീൽ(20), ബീരാൻ(31), പരശുറാം, പരശുറാമിന്റെ ഭാര്യ എന്നിവരാണ് പിടിയിലായത്. അങ്കുലും ബീരാനും ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ശരീരം കുത്തിക്കീറി ശ്വാസകോശം അടക്കമുള്ളവ പുറത്തെടുത്ത് പരശുറാമിന് കൈമാറുകയായിരുന്നു പെൺകുട്ടിയുടെ ശ്വാസകോശം ഉപയോഗിച്ച് ആഭിചാരം നടത്തിയാൽ ഭാര്യ…

Read More

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയിലായതായി പോലീസ്; ആക്രമണ പദ്ധതി തകര്‍ത്തു

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് പറയുന്നു. സരൈ കാലെ ഖാനില്‍ നിന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ വിംഗാണ് ഇവരെ പിടികൂടിയത്. രണ്ട് പേരെയും ചോദ്യം ചെയ്യുകയാണ്. ജമ്മു കാശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറയിിച്ചു ബാരാമുള്ള പാലമൊഹല്ല സ്വദേശി സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ്(21),…

Read More

നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രേണുദേവി ആദ്യ വനിതാ ഉപമുഖ്യമന്ത്രി

ബീഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ നാലാം തവണയാണ് നിതീഷ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. തിങ്കളാഴ്ച വൈകുന്നേരം നാലരക്ക് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു ബിജെപി നേതാവ് രേണു ദേവിയാണ് ഉപമുഖ്യമന്ത്രി. ബിഹാറിൽ ഈ പദവിയിൽ എത്തുന്ന ആദ്യവനിതയാണ് ഇവർ. നിർണായക വകുപ്പുകൾ അടക്കം ബിജെപി ഏറ്റെടുത്തേക്കുമെന്നാണ് സൂചന. മുൻ സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ ഇത്തവണ സർക്കാരിന്റെ ഭാഗമാക്കിയിട്ടില്ല. സുശീൽ കുമാറിനെ കേന്ദ്രമന്ത്രിയാക്കുമെനന്നാണ്…

Read More

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് തേജസ്വി യാദവ്

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. ജനവിധി എൻഡിഎക്ക് എതിരായിരുന്നുവെന്ന് ആരോപിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നത് എൻ ഡി എയുടെ തട്ടിപ്പിൽ ജനങ്ങൾ പ്രകോപിതരാണ്. തങ്ങളുടെ ജനങ്ങളുടെ പ്രതിനിധികളാണ്. ബിഹാറിലെ തൊഴിൽ ഇല്ലാത്തവരോടും കർഷകരോടും കരാർ തൊഴിലാളികളോടും അധ്യാപകരോടും അവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുകയെന്നും ആർ ജെ ഡി ട്വീറ്റ് ചെയ്തു ഇന്ന് വൈകുന്നേരം നാലരക്കാണ് നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ. രണ്ട് നിസഹരായ സംഘടനകൾ ഇന്ന്…

Read More

കൊവിഡ് ഒരിക്കലും മാറില്ല, വാക്‌സിൻ കണ്ടുപിടിക്കാൻ സാധ്യതയില്ലെന്നും നടൻ നന്ദമുരി ബാലകൃഷ്ണ

കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിൻ കണ്ടുപിടിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു തെലുങ്ക് നടൻ. കൊവിഡ് ഒരിക്കലും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകില്ലെന്നും ബാലകൃഷ്ണ പറഞ്ഞു കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. അതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. രണ്ട് നേരവും ചൂടുവെള്ളത്തിൽ കുളിക്കുക. എല്ലാ ദിവസവും രണ്ട് നേരം ഗാർഗിൾ ചെയ്യുക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക താനൊരു ദൈവവിശ്വാസിയാണ്. വേദമന്ത്രങ്ങൾ ഉരുവിടാറുണ്ട്. മന്ത്രങ്ങൾ ഉരുവിടുമ്പോൾ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ഈശ്വരൻ…

Read More

ചെന്നൈയിൽ തമിഴ് സീരിയൽ നടനെ വെട്ടിക്കൊന്നു; പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈയിൽ തമിഴ് സീരിയൽ നടൻ സെൽവരത്തിനം വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച എം ജി ആർ നഗറിലാണ് സംഭവം. ശനിയാഴ്ച അസി. ഡയറക്ടറായ സുഹൃത്തിനൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ ഒരു ഫോൺ വരികയും പുറത്തു പോകുകയുമായിരുന്നു പിന്നാലെ സെൽവരത്തിനം കൊല്ലപ്പെട്ടെന്ന ഫോൺ കോൾ സുഹൃത്തിന് വരികയായിരുന്നു. ശ്രീലങ്കൻ സ്വദേശിയായ ഇയാൾ കഴിഞ്ഞ പത്ത് വർഷമായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

രാജ്യത്ത് 30,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാല് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 88,45,127 ആയി ഉയർന്നു 435 പേരാണ് ഇന്നലെ മരിച്ചത്. കൊവിഡ് മരണം 1,30,070 ആയി. നിലവിൽ 4,65,478 പേരാണ് ചികിത്സയിൽ കഴിയുന്നത്. 43,851 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 82,49,579 ആയി 12,56,98,525 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു. ഇന്നലെ…

Read More

ഗെയിൽ പദ്ധതി പൂർത്തിയായി; കൊച്ചി-മംഗളൂരു സമ്പൂർണ കമ്മീഷനിംഗ് ഈയാഴ്ച നടക്കും

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഗെയിൽ കൊച്ചി-മംഗളൂരു പ്രകൃതിവാതക കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്ച തന്നെ പദ്ധതിയുടെ സമ്പൂർണ കമ്മീഷനിംഗ് നടക്കും. ഇതോടെ കുഴലിലൂടെ പ്രകൃതിവാതകമെത്തി തുടങ്ങും കാസർകോട് ചന്ദ്രഗിരി പുഴക്ക് കുറുകെ പൈപ്പിടുന്നത് കഴിഞ്ഞ രണ്ട് മാസത്തോളമായി തടസ്സപ്പെട്ടിരുന്നു. 24 ഇഞ്ച് വ്യാസമുള്ള പൈപ്പിന് പകരം പുഴയിലൂടെ താത്കാലികമായി ആറിഞ്ച് പൈപ്പിട്ടാണ് ശനിയാഴ്ച രാത്രിയോടെ പദ്ധതി പൂർത്തിയാക്കിയത്. കൊച്ചിയിൽ നിന്ന് തൃശ്ശൂർ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴലിൽ 2019 ജൂണിൽ കമ്മീഷൻ…

Read More

നിതീഷ്‌കുമാർ ബിഹാർ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാറിൽ നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം നാലരക്ക് രാജ്ഭവനിൽ വെച്ചാണ് സത്യാപ്രതിജ്ഞാ ചടങ്ങ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ് എന്നതിനാൽ അധികം പേർക്ക് ക്ഷണമില്ല നിതീഷിനൊപ്പം ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഞായറാഴ്ച ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിതീഷിനെ നേതാവായി തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെ നിതീഷ് ഗവർണറെ സന്ദർശിച്ച് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

Read More