Headlines

ടിക് ടോക്ക് ഇന്ത്യയില്‍ തിരികെ എത്തുന്നു! ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചു

ന്യൂഡല്‍ഹി: പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ടിക് ടോക്ക് ഒരുങ്ങുന്നു. ടിക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ ദിവസമാണ് പബ്ജി ഇന്ത്യയില്‍ തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് ടിക് ടോക്കും തിരിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും…

Read More

വായുമലിനീകരണം: ദീവാലിക്കുശേഷം ഡല്‍ഹിയില്‍ സംഭവിക്കാനിരിക്കുന്നത് വലിയ ദുരന്തമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ക്രമാധീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ദീവാലി ദിനങ്ങള്‍ സംസ്ഥാനത്തെ വായുമലിനീകരണത്തെ ദോഷകരമായി ബാധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഡാറ്റ ക്രോഡീകരിച്ചുകൊണ്ടാണ് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ തന്നെ വായുമലിനീകരത്തിന്റെ തോതളക്കുന്ന എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് ഡല്‍ഹിയില്‍ 339 ആയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 400ഉം കവിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദീപാവലിയ്ക്കു ശേഷമാണ് എക്യുഐ ക്രമാധീതമായി ഉയര്‍ന്നതെങ്കില്‍ ഈ വര്‍ഷം ദീപാവലിക്കുമുമ്പേ ഈ അളവിലേക്ക് വായുമലിനീകരണം ഉയര്‍ന്നിട്ടുണ്ട്. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം വരാനിരിക്കുന്നത്…

Read More

അസമിലെ കുട്ടികൾക്ക് ചികിത്സാ സഹായവുമായി സച്ചിൻ

അസമിലെ കുട്ടികളുടെ ആശുപത്രിക്ക് സഹായ ഹസ്തവുമായി സച്ചിന്‍ ടെണ്ടുല്‍കര്‍. കരിംഗഞ്ചിലെ കുട്ടികള്‍ക്കായുള്ള ചാരിറ്റി ആശുപത്രിക്ക് ചികിത്സാ ഉപകരണങ്ങളും മറ്റും സച്ചിൻ കൈമാറിയത്. യുനിസെഫിന്റെ ഗുഡ് വില്‍ അംബസഡര്‍ കൂടിയാണ് സച്ചിന്‍. സച്ചിന്റെ സഹായം രണ്ടായിരത്തിലേറെ കുട്ടികള്‍ക്ക് ഉപകാരപ്രദമാക്കും. മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നേരത്തെ ടെണ്ടുല്‍കര്‍ ഫൌണ്ടേഷന്‍ സഹായമെത്തിച്ചിരുന്നു.

Read More

മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; എട്ട് പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മമിയോടെയാണ് സത്താറക്കും സാംഗ്ലിക്കും ഇടയിലുള്ള നദിയിലേക്ക് വാൻ മറിഞ്ഞത്. നവി മുംബൈയിലെ വാഷി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഉർമുടി പാലത്തിൽ നിന്നും 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Read More

സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്ന് പ്രധാനമന്ത്രി; ദീപാവലി ആഘോഷം രാജസ്ഥാനിൽ, പാക്കിസ്ഥാന് മുന്നറിയിപ്പ്

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചു. എന്നാൽ സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത് എന്നാണ് ഞാൻ കരുതുന്നത്. ജവാൻമാർക്കൊപ്പം ഉള്ളപ്പോഴാണ് തന്റെ ദീപാവലി ആഘോഷം പൂർണമാകുന്നതെന്നും മോദി പറഞ്ഞു മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്‌നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷമുള്ള മുഖം കാണുമ്പോൾ തന്റെ സന്തോഷവും വർധിക്കുകയാണ്. പാക്കിസ്ഥാന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു. രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യം. അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്കതായ മറുപടി നൽകും…

Read More

ബിഹാർ മഹാസഖ്യത്തിൽ പൊട്ടിത്തെറി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആർ ജെ ഡി

ബീഹാർ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിക്കാതെ വന്നതിന് പിന്നാലെ മഹാസഖ്യത്തിൽ പൊട്ടിത്തെറി. കോൺഗ്രസിനെതിരെ വിമർശനവുമായി ആർ ജെ ഡി രംഗത്തുവന്നു. സഖ്യത്തിൽ ചേരില്ലെന്ന് ഭീഷണിപ്പെടുത്തി 70 സീറ്റുകൾ വാങ്ങിയ കോൺഗ്രസിന് 70 തെരഞ്ഞെടുപ്പ് റാലികൾ പോലും നടത്താനായില്ലെന്ന് ആർ ജെ ഡി നേതാവ് ശിവാനന്ദ് തിവാരി കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് റാലികൾ നടക്കുന്നതിനിടെ രാഹുൽ ഗാന്ധി ഷിംലയിലെ സഹോദരിയുടെ പുതിയ വീട്ടിൽ അവധി ആഘോഷിക്കാൻ പോയി. രാഹുലും പ്രിയങ്കയും രാജകുമാരനും രാജകുമാരിയെയും പോലെയാണ് പെരുമാറുന്നത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇരുവരും…

Read More

ദീപാവലി കൂടുതൽ വെളിച്ചവും സന്തോഷവും നൽകട്ടെയെന്ന് പ്രധാനമന്ത്രി; പതിവ് പോലെ ആഘോഷം സൈനികർക്കൊപ്പം

രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി ഉത്സവം കൂടുതൽ തെളിച്ചവും സന്തോഷവും നൽകട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരായിരിക്കട്ടെയെന്നും മോദി ആശംസിച്ചു ട്വിറ്ററിലൂടെയാണ് ആശംസ. ദീപാവലി ദിനത്തിൽ സൈനികർക്കായി എല്ലാവരും ഒരു ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. പതിവ് പോലെ സൈനികർക്കൊപ്പമാണ് മോദിയുടെ ദീപാവലി ആഘോഷം. ഇത്തവണ രാജസ്ഥാനിലെ ജയ്‌സാൽമീറലെ സൈനികർക്കൊപ്പം മോദി ചെലവഴിക്കും.

Read More

ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 339 ആണ്. വ്യാഴാഴ്ച എക്യുഐ 314 ആയിരുന്നു. ഇത് ‘വളരെ മോശം’ എക്യുഐയിലാണ് ഉള്‍പ്പെടുന്നത്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആനന്ദ് വിഹാറില്‍ 424ഉം വിമാനത്താവളത്തില്‍ 328ഉം രേഖപ്പെടുത്തി. ഐടിഒ 400, ആര്‍ കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. നഗരം രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്. ‘വളരെ മോശം’ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്…

Read More

അതിർത്തിയിൽ ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സേന; 8 പാക് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാശ്മീർ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട പാക് സൈനികരിൽ എസ് എസ് ജി കമാൻഡോകൾ ഉള്ളതായും എൻഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിയുതിർത്തത്. നാല് നാട്ടുകാരും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. നിരവധി പാക് സൈനികർക്ക് പരുക്കേറ്റതായും…

Read More

നിയന്ത്രണരേഖയിൽ പാക് പ്രകോപനം: മൂന്ന് സൈനികർക്ക് വീരമൃത്യു; മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. കൂടാതെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിലാണ് ആക്രമണം. രണ്ട് ഓഫീസർമാരും ഒരു ബിഎസ്എഫ് സബ് ഇൻസ്‌പെക്ടറുമാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചായി സേനാ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാന്റെ ആർമി ബങ്കറുകൾ തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പ്രത്യാക്രമണത്തിൽ പന്ത്രണ്ടോളം പാക് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്…

Read More