Headlines

ബിഎസ്എന്‍എല്‍ പ്രേമികള്‍ക്ക് കിടിലന്‍ ഓഫര്‍; 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാന്‍

തിരുവനന്തപുരം: 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എൻഎൽ. എത്തിയിരിക്കുന്നത്. നവംബർ 14 മുതൽ പ്ലാൻ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കൾക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി പ്രമോഷനൽ ഓഫറായാണ് നൽകുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാൻ നവംബർ 14 മുതൽ എല്ലായിടത്തും ലഭിക്കും. 6 മാസം…

Read More

തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടി അടക്കം മൂന്ന് പേർ മരിച്ചു

തമിഴ്നാട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് വയസുകാരനും അമ്മയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീട് തകർന്ന് വീണായിരുന്നു മരണം. നാല് പേർക്ക് പരിക്കേറ്റു. തിരുവണ്ണാലമല അരാനിയിലായിരുന്നു സംഭവം. കാമാക്ഷി(35), മകൻ ഹേംനാഥ്(8), ചന്ദ്രമ്മാൾ(60) എന്നിവരാണ് മരിച്ചത്. ഇവരുടെ അയൽ വാസിയായിരുന്നു ചന്ദ്രമ്മാൾ. അപകടത്തിന്റെ തീവ്രതയിൽ ഇവരുടെ വീടിന്റെ പുറം മതിൽ ഇടിഞ്ഞു വീണാണ് ചന്ദ്രമ്മാൾ മരിച്ചത്. ചായ തയ്യാറാക്കാൻ രാവിലെ സ്റ്റൗ കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. രാത്രിയിൽ സിലണ്ടർ ചോർന്ന് അടുക്കളയിൽ…

Read More

സ്പുട്നിക് വാക്സീൻ അടുത്ത ആഴ്ച കാൻപൂരിലെത്തും

കോവിഡിനെ ചെറുക്കാൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ച കാൻപൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ എത്തും. ഇവിടെ വാക്സിനുകളുടെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണങ്ങൾ നടത്തും. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വാക്സീനുകളുടെ മനുഷ്യപരീക്ഷണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ ബി കമൽ പറഞ്ഞു. 180…

Read More

മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം തന്നോട് അടുപ്പം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നതായി ബീരേൻ സിംഗ് ട്വീറ്റ് ചെയ്തു മണിപ്പൂരിൽ ഇതിനോടകം 21636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3084 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 218 പേർ മരിച്ചു

Read More

രാജ്യത്തെ സൈബര്‍ സുരക്ഷാ നയം ഭേദ​ഗതി ചെയ്യാനൊരുങ്ങുന്നു

രാജ്യത്തെ സൈബര്‍ സുരക്ഷാ നയം ഭേദ​ഗതി ചെയ്യാനൊരുങ്ങുന്നു. അടുത്ത മാസത്തോടെയാവും ഭേദ​ഗതി വരുന്നത്. ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അം​ഗീകാരം നല്‍കിയിരിക്കുകയാണ്. സാമ്ബത്തിക തട്ടിപ്പ്, വ്യക്തിത്വ വിവര ചൂഷണം എന്നിവയുടെ വിവിധ വശങ്ങള്‍, അതിനുള്ള പരിഹാര മാര്‍​ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള വ്യവസ്ഥകള്‍ അടങ്ങിയ പുതിയ നയമാണ് രാജ്യത്ത് നിലവില്‍ വരുന്നത്.നിലവില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൃത്യമായ നിയമത്തിന്റെ അഭാവം രാജ്യത്ത് ഉള്ളതാണ്. 2013ലെ സൈബര്‍ സുരക്ഷാ നയത്തിന് ഒരു നിയമത്തിന്റെ അവ​ഗാഹത ഇല്ലെന്നാണ് കണ്ടെത്തലുകള്‍….

Read More

ബീഹാറിൽ തീരുമാനം: നിതീഷ് കുമാർ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

ബിഹാറിൽ നിതീഷ് കുമാർ നാലാം തവണയും മുഖ്യമന്ത്രിയാകും. ഇന്ന് ചേർന്ന എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് പട്‌നയിൽ യോഗം ചേർന്നത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് നിതീഷ് ഉടൻ ഗവർണറെ കാണും. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്ത് സുശീൽ മോദി തുടരും. സുപ്രധാന വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നാണ്‌സൂചന കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും ബിജെപിയുടെ പ്രകടനമാണ് ബിഹാറിൽ എൻഡിഎക്ക് വീണ്ടും ഭരണം നേടിക്കൊടുത്തത്. ബിജെപി…

Read More

ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷം; ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു

ഒരിടവേളക്ക് ശേഷം ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. ഡൽഹി ഗവർണർ അനിൽ ബൈജാൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, നീതി ആയോഗ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ കെജ്രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് അമിത് ഷാ യോഗം വിളിച്ചത്. ദീപാവലി ആഘോഷത്തിന്റെ പേരിൽ നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടിരുന്നു. പടക്ക നിരോധനവും നടപ്പായില്ല. ലോക്ക് ഡൗണിന്…

Read More

കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 41,100 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നു 447 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,29,635 ആയി. നിലവിൽ 4,79,216 സജീവ കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേർ കൊവിഡ് മുക്തരായി. ഇന്നലെ മാത്രം 42,156 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 12.48 കോടി സാമ്പിളുകൾ…

Read More

ബിഹാറിൽ എൻഡിഎ യോഗം ഇന്ന്; നിതീഷിനെ നേതാവായി തെരഞ്ഞെടുക്കും

ബിഹാറിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. നിതീഷ് കുമാറിനെ നേതാവായി യോഗം തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി ഉൾപ്പെടെ യോഗത്തിൽ തീരുമാനിക്കും. യോഗത്തിന് ശേഷം നിതീഷ് കുമാർ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും എല്ലാ തീരുമാനങ്ങളും യോഗത്തിലുണ്ടാകും. മുന്നണി നേതാവിനെ തെരഞ്ഞെടുത്ത ശേഷം ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും നിതീഷ് പറഞ്ഞു. 243 അംഗ സഭയിൽ എൻഡിഎക്ക് 125 സീറ്റുകളാണ് ലഭിച്ചത്. ഉപമുഖ്യമന്ത്രിയായി കാമേശ്വർ ചൗപാലിന്റെ പേരാണ് ബിജെപി ആലോചിക്കുന്നത്. വികാസ്ശീൽ ഇൻസാൻ…

Read More

കൊൽക്കത്തയിൽ വന്‍ തീപിടുത്തം; നിരവധി വീടുകള്‍ കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം. കൊല്‍ക്കത്ത ന്യൂ ടൗണിലെ ചേരിപ്രദേശമായ നിവേദിത പാലിയിലാണ് തീപിടുത്തം ഉണ്ടായത്. നിരവധി വീടുകള്‍ കത്തിനശിച്ചു. അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസവും കൊല്‍ക്കത്തയിലെ ഒരു ചേരി പ്രദേശത്ത് തീപിടുത്തം ഉണ്ടായിരുന്നു.

Read More