മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം തന്നോട് അടുപ്പം പുലർത്തിയവർ സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും അഭ്യർഥിക്കുന്നതായി ബീരേൻ സിംഗ് ട്വീറ്റ് ചെയ്തു

മണിപ്പൂരിൽ ഇതിനോടകം 21636 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3084 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നു. 218 പേർ മരിച്ചു