Headlines

24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ്; 585 മരണം

ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും നാൽപതിനായിരത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89.5 ലക്ഷം കടന്നു 585 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 1,31,578 ആയി ഉയർന്നു. 48,493 പേർ ഇന്നലെ രോഗമുക്തി നേടി. 83,83,602 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.58 ശതമാനമായി ഉയർന്നു ഡൽഹിയിലാണ് നിലവിൽ കൊവിഡ്…

Read More

പത്ത് കോടി രൂപ പിഴയടച്ചു; വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയായേക്കും

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വി കെ ശശികല ജയിൽ മോചിതയാകാൻ ഒരുങ്ങുന്നു.സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതിനെ തുടർന്നാണ് ജയിൽ മോചനം സാധ്യമാകുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയായാൽ ജനുവരിയോടെ ജയിൽ മോചനമുണ്ടാകുമെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു ്അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമാണ് ശശികലക്ക് വിധിച്ചത്. ജനുവരി 27ന് നാല് വർഷം തടവ് പൂർത്തിയാകും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം…

Read More

സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് സുപ്രീം കോടതി ഉത്തരവ്

സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ മുൻകൂർ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാകില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കാനും അന്വേഷിക്കാനും സിബിഐക്ക് തടസ്സമില്ല. എന്നാൽ സർക്കാർ ജീവനക്കാരോ സംവിധാനങ്ങളോ ഉൾപ്പെട്ട കേസാണെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. പല കേസുകളിലും സിബിഐ നേരിട്ട് കേസെടുക്കുന്ന രീതി വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതേ തുടർന്ന് കേരളം അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും സിബിഐക്ക് സ്വമേധയാ കേസെടുക്കാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു.

Read More

കാശ്മീരിലെ പുൽവാമയിൽ ഗ്രനേഡ് ആക്രമണം; 12 പേർക്ക് പരുക്കേറ്റു

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ശ്രീനഗർ-ജമ്മു ദേശീയപാതയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചൗക്ക് കാക്കപൊരയിൽ സിആർപിഎഫ് വാഹനത്തിന് നേർക്കാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. എന്നാൽ ലക്ഷ്യം മാറി ഇത് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം നടത്തിയവർക്കായി സൈന്യം തെരച്ചിൽ ശക്തമാക്കി. അന്വേഷണം ആരംഭിച്ചതായി ജമ്മു കാശ്മീർ പോലീസും അറിയിച്ചു

Read More

കൊവിഡ് ബാധിച്ച എ കെ ആന്റണിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; ട്രോമ കെയർ വാർഡിൽ നിരീക്ഷണത്തിൽ

കൊവിഡ് ബാധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലേക്കാണ് 79കാരനായ അദ്ദേഹത്തെ മാറ്റിയത്. എയിംസിലെ ട്രോമ കെയർ വാർഡിൽ നിരീക്ഷണത്തിലാണ് ആന്റണി ഇന്നലെ നടന്ന പരിശോധനയിലാണ് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Read More

തമിഴ്‌നാട്ടിലെ സീരിയൽ നടന്റെ കൊലപാതകം; പ്രതി പിടിയിൽ

തമിഴ്‌നാട്ടിൽ സീരിയൽ നടൻ സെൽവരത്‌നത്തെ വെട്ടിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. വിരുദനഗർ സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. വിജയകുമാറിന്റെ ഭാര്യയും നടനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നെന്നും പോലീസ് അറിയിച്ചു സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. വിജയകുമാറും കൊല്ലപ്പെട്ട സെൽവരത്‌നവും ശ്രീലങ്കൻ അഭയാർഥികളാണ്. 10 വർഷമായി സീരിയൽ സിനിമാ രംഗത്ത് പ്രവർത്തിക്കുകയാണ് സെൽവരത്‌നം. ഞായറാഴ്ചയാണ് സെൽവരത്‌നം കൊല്ലപ്പെട്ടത്. രാവിലെ ആറരയോടെ ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ നടനെ വെട്ടിക്കൊല്ലുകയായിരുന്നു.

Read More

കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയിൽ സൈനികൻ മരിച്ചു; ഒരു സൈനികനെ കാണാതായി

ജമ്മു കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയിൽ സൈനികൻ മരിച്ചു. റൈഫിൾമാൻ നിഖിൽ ശർമയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരു സൈനികനെ കാണാതായി. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുപ് വാര നിയന്ത്രണ രേഖക്ക് സമീപത്തുള്ള സൈനിക പോസ്റ്റിലാണ് അപകടം.

Read More

ഗുജറാത്തിൽ ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് മരണം

ഗുജറാത്തിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു. വഡോദര വഗോഡിയെ ക്രോസിംഗ് ഹൈവേയിലാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ഇന്ന് പുലർച്ചെയാണ് സംഭവം. പതിനാറ് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 89 ലക്ഷം പിന്നിട്ടു. 89,12,908 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 474 പേർ കഴിഞ്ഞ ദിവസം മരിച്ചു. കൊവിഡ് മരണം 1,30,993 ആയി ഉയർന്നു. ഇന്നലെ മാത്രം 44,739 പേർ രോഗമുക്തി നേടി. ഇതുവരെ 83,35,110 പേരാണ് രോഗമുക്തി നേടിയത്. 4,46,805 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. നവംബർ 17 വരെ 12.74 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ…

Read More

ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു; സുരക്ഷിതയെന്ന് താരം

ബിജെപി നേതാവും നടിയുമായി ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഗൂഢല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം ട്രക്ക് കാറിൽ ഇടിച്ചു കയറുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ സുരക്ഷിതയാണ്. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഢല്ലൂർക്കുള്ള യാത്ര തുടരും. വേൽ മുരുകൻ രക്ഷിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു.

Read More