കൊവിഡ് ബാധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലേക്കാണ് 79കാരനായ അദ്ദേഹത്തെ മാറ്റിയത്. എയിംസിലെ ട്രോമ കെയർ വാർഡിൽ നിരീക്ഷണത്തിലാണ് ആന്റണി
ഇന്നലെ നടന്ന പരിശോധനയിലാണ് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ആന്റണിയുടെ ഭാര്യ എലിസബത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്