Headlines

ബീഹാറിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ എൻ ഡി എ ഇന്ന് യോഗം ചേരും; അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ്

ബിഹാറിൽ വോട്ടെണ്ണലിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മോദി അടക്കം ബിജെപിയുടെ ഉന്നത നേതാക്കൾ നിതീഷ് തന്നെയാകും മുഖ്യമന്ത്രിയെന്ന് നേരത്തെ അറിയിച്ചിരുന്നു. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാന അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. ജെഡിയുവിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും മുന്നണിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയ സാഹചര്യത്തിലുമാണ് നിതീഷ് സംയമനം പാലിക്കുന്നത്. എൻഡിഎ തീരുമാനമെടുക്കട്ടെ എന്നാണ് നിതീഷിൻരെ…

Read More

കൂടുതൽ തൊഴിലവസരങ്ങൾക്കായി ആത്മനിർഭർ റോസ്ഗാർ യോജന; ഈട് രഹിത വായ്പ, സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ച സെക്ടറുകളെയുമാണ് ഇതിനായി പരിഗണിക്കുക. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പ നൽകും. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും…

Read More

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിദഗ്ധ സമിതി റിപ്പോർട്ട്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് റിപ്പോർട്ട്. ആർ ബി ഐ ഡെപ്യൂട്ടി ഗവർണർ അടങ്ങിയ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിലയിരുത്തൽ. രണ്ടാം പാദത്തിൽ സമ്പദ് രംഗം 8.6 ശതമാനം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ തൊഴിൽ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാൻ മടിക്കുന്നതിനാൽ കുടുംബ സമ്പാദ്യത്തിൽ ഇരട്ടിവർധനവുണ്ടായെന്നും സമിതി വിലയിരുത്തുന്നു.

Read More

ബിഹാറിൽ നിതീഷ്‌കുമാർ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി

ബീഹാറിൽ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും വ്യക്തമാക്കിയാൽ പിന്നെ പാർട്ടിയിൽ ആർക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞു. നിതീഷ് കുമാർ ബിജെപിയുമായി കൈകോർക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്നും സർക്കാരിൽ എല്ലാ കക്ഷികൾക്കും തുല്യ പങ്കാളിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് ഭൂരിപക്ഷമെന്ന വാദത്തിൽ കഴമ്ബില്ലെന്ന് പറഞ്ഞ നിതീഷ് തേജസ്വിക്കൊപ്പം പോകണമെന്ന കോൺഗ്രസ് നിലപാട് പരിഹാസ്യമാണെന്നും കൂട്ടിച്ചേർത്തു

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 47,905 പേർക്ക് കൂടി കൊവിഡ്; 550 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 86,83,917 ആയി ഉയർന്നു. 550 പേർ കഴിഞ്ഞ ദിവസം കൊവിഡ് ബാധിതരായി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1,28,121 ആയി. നിലവിൽ 4,89,294 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സിയലുള്ള രോഗികളുടെ എണ്ണത്തിൽ 5369 പേരുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് 52,718 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരായി. 80,66,502 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ്…

Read More

ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചനിലയിൽ

ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സോകാര്‍പെറ്റ് പ്രദേശത്ത് ഇന്നലെ വൈകിട്ടോടെയാണ്കുടുംബത്തിലെ മൂന്ന് പേരെ ശരീരത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡാലി ചന്ദ് (74), ഡാലി ചന്ദിന്റെ ഭാര്യ പുഷ്പ ഭായ് (70), മകന്‍ ശീതള്‍ (42) എന്നിവരാണ് മരിച്ചത്. രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയതായിരുന്നു കുടുംബം. സമീപത്ത് തന്നെ താമസിക്കുന്ന ഇവരുടെ മകള്‍ മൂവരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ആരും ഫോണ്‍ എടുക്കാതെ വന്നതോടെ പോലിസിനെ അറിയിക്കുകയായിരുന്നു. കുടുംബവുമായി…

Read More

‘മരിച്ചു’വെന്ന് പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു: ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

ഡിബ്രുഗ്ര: അസമിലെ ദിബ്രുഗഡ് ജില്ലയിലെ ഒരു തേയിലത്തോട്ട ആശുപത്രിയുടെ കംപൗണ്ടര്‍ മരിച്ചതായി പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിച്ച കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് മാതാവിന്റെ മടിയില്‍ കിടന്ന കുഞ്ഞ് കരഞ്ഞത്. തേയിലത്തോട്ടത്തിലെ തൊഴിലാളി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് സുഖമില്ലാതെ അശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആരുമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ സ്വയം പരിശോധിച്ച കംപൗണ്ടര്‍ ഗൗതേം മിത്ര കുട്ടി മരിച്ചതായി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ശിശുവിനെ വീട്ടിലെത്തിക്കുകയും അന്ത്യകര്‍മങ്ങള്‍ക്ക്…

Read More

ബിനീഷ് കോടിയേരിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. 34ാം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ബിനീഷിനെ ഇഡി ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. ജാമ്യഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്റെ അഭിഭാഷകർ രംഗത്തുവന്നു. എന്നാൽ ഇഡി ഇതിനെ എതിർത്തു തുടർന്നാണ് ബിനീഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി…

Read More

അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ഹൈക്കോടതിക്ക് വിമർശനം

റിപബ്ലിക് ടി വി മേധാവി അർണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടിൻമേലാണ് ജാമ്യം. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദിരാ ബാനർജി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ് നേരത്തെ അർണാബിന് ജാമ്യം നിഷേധിച്ചതിൽ ഹൈക്കോടതിക്കെതിരെയും സർക്കാരിനെതിരെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. സർക്കാർ വ്യക്തികളെ വേട്ടയാടിയാൽ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയുണ്ടാകുമെന്നായിരുന്നു പരാമർശം പണം നൽകാനുണ്ടെന്ന കാരണത്താൽ ആത്മഹത്യാ പ്രേരണക്കേസ് നിലനിൽക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Read More

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് ദ്വിഗ് വിജയ് സിംഗ്; പ്രതികരിക്കാതെ നിതീഷ്

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ബിജെപി ബന്ധം അവസാനിപ്പിച്ച് തേജസ്വിയെ പിന്തുണക്കാൻ നിതീഷ് തയ്യാറാകണം. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകണമെന്നും ദ്വിഗ് വിജയ് സിംഗ് നിതീഷിനോട് ആവശ്യപ്പെട്ടു   ട്വിറ്റർ വഴിയാണ് ദ്വിഗ് വിജയ് സിംഗിന്റെ ആവശ്യം. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻഡിഎ സർക്കാർ അധികാരം നിലനിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദ്വിഗ് വിജയ് സിംഗിന്റെ ട്വീറ്റ്

Read More