ബിഹാറിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; മുസ്ലിം, പിന്നാക്ക വിഭാഗം വോട്ടുകൾ നിർണായകമാകും

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. 78 മണ്ഡലങ്ങളിലായി 1204 സ്ഥാനാർഥികളാണ് അവസാന ഘട്ട മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ജെഡിയു 37 ഇടത്തും ആർ ജെ ഡി 46 ഇടത്തും ബിജെപി 35 ഇടത്തും കോൺഗ്രസ് 25 ഇടത്തും ഇടതുപാർട്ടികൾ 7 സീറ്റുകളിലും മത്സരിക്കുന്നു. മുസ്ലിം, പിന്നാക്ക വോട്ടുകളാണ് അവസാന ഘട്ടത്തിൽ നിർണായകമാകുന്നത്. സീമാഞ്ചൽ, മിഥിലാഞ്ചൽ, ചമ്പാരൻ മേഖലകളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28, നവംബർ 3…

Read More

കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.   അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഷാ. ‘പൗരത്വ നിയമം നടപ്പാക്കുകയും അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,’ അമിത് ഷാ പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാന്‍ മാത്രമാണ്…

Read More

രാജ്യത്ത് വാട്സ്ആപ്പില്‍ പണം ഇടപാട് നടത്താന്‍ അനുമതി

രാജ്യത്ത് വാട്സ്ആപ്പില്‍ പണം ഇടപാട് നടത്താന്‍ അനുമതിയായി. 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുന്നത്. നാഷണല്‍ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. ഇന്ത്യയില്‍ വാട്സ്ആപ്പിന് 400 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് വാട്സ്ആപ്പിന് അനുമതി നല്‍കിയത്. വാട്സ്ആപ്പിന്റെ പുതിയ പതിപ്പില്‍ 10 പ്രാദേശിക ഭാഷകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 2018 ല്‍ ഇന്ത്യയില്‍ വാട്സ്ആപ്പില്‍ ഈ സേവനം ലഭ്യമാക്കിയിരുന്നു. നിലവില്‍ ബീറ്റ മോഡിലുള്ള ഉപഭോക്താക്കളിലാണ് സേവനം…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി: ഒന്നാം ഘട്ടം ഡിസംബർ 8ന്; വോട്ടെണ്ണൽ ഡിസംബർ 16ന്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് വോട്ടെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തുന്നത്. ഡിസംബർ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ടം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലുമാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടം ഡിസംബർ 10 വ്യാഴാഴ്ച നടക്കും. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് വോട്ടെടുപ്പ് മൂന്നാം…

Read More

ദീപാവലി: കർണാടകയിൽ പടക്കം പൊട്ടിക്കുന്നതിന് നിരോധനമേർപ്പെടുത്തി

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കർണാടകയിൽ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സർക്കാർ നിരോധനം ഏർപെടുത്തി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ പറഞ്ഞു. നേരത്തെ ഡൽഹി, ഒഡീഷ, രാജസ്ഥാൻ സംസ്ഥാനങ്ങളിലും പടക്കം നിരോധിച്ചിരുന്നു.   പടക്കം പൊടിക്കുന്നതിലൂടെ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നത് സംബന്ധിച്ച് 18 സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വിശദീകരണം തേടിയിരുന്നു. കൊവിഡ് മരണ നിരക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണൽ നോട്ടീസ് നൽകിയത്.

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത് നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ കോടതി രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സമയം…

Read More

രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു വിജയ്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ പേര് മാറ്റി രാഷ്ട്രീയ സംഘടനയാക്കി മാറ്റാന്‍ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കിയതായാണ് പുതിയ വാർത്ത.   പാർട്ടി ജനറല്‍ സെക്രട്ടറിയായി ചന്ദ്രശേഖറിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെയും പേരുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ യെക്കം എന്നപേരിലാണ് പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം. വിജയ്…

Read More

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം രൂക്ഷമാവുന്നു. ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശപ്പെട്ട വായു ഗുണനിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഡല്‍ഹിയിൽ പലയിടങ്ങളിലും ആകാശത്ത് പുകയും പൊടിപടലങ്ങളും നിറഞ്ഞ മൂടല്‍ മഞ്ഞ് കാണപ്പെട്ടു. മലിനമായ വായു മൂലം പലർക്കും കണ്ണിനും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടായി.താഴ്ന്ന താപനിലയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത് ഡല്‍ഹി നിവാസികളുടെ…

Read More

ബീഹാറില്‍ നൂറോളം പേര്‍ കയറിയ ബോട്ട് മുങ്ങി; നിരവധി പേരെ കാണാതായി

ഭഗല്‍പൂര്‍: ബീഹാറിലെ ഭഗല്‍പൂരില്‍ നൂറോളം പേര്‍ കയറിയ ബോട്ട് യാത്രാ മധ്യേ മുങ്ങി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഭഗല്‍പൂര്‍ നൗഗച്ഛിയ പ്രദേശത്ത് ഗംഗാനദിയിലാണ് സംഭവം.   ബോട്ടില്‍ നൂറോളം പേരാണ് ഉണ്ടായിരുന്നത്്. അതില്‍ ഏകദേശം 15 പേരെ രക്ഷപ്പെടുത്തി. യാത്രക്കിടയില്‍ ബോട്ട് പെട്ടെന്ന് മുങ്ങാന്‍ തുടങ്ങുകയായിരുന്നു.   രക്ഷപ്പെട്ട നിരവധി പേരുടെ ബന്ധുക്കള്‍ ഇപ്പോഴും ബോട്ടിലുള്ളതുകൊണ്ട് എല്ലാവരും പരിഭ്രാന്തിയിലാണ്. പോലിസും രക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.    

Read More

പ്രതിദിന വർധനവ് വീണ്ടും അമ്പതിനായിരം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 704 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന വർധനവ് വീണ്ടും അമ്പതിനായിരത്തിന് മുകളിൽ എത്തുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83.64 ലക്ഷം കടന്നു. ഒരു ദിവസത്തിനിടെ 704 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതിനോടകം 83,64,086 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5,27,926 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 1,24,315 ആയി ഉയർന്നു. 77,11,809 പേരാണ് ഇതിനോടകം കൊവിഡ് മുക്തി നേടിയത്.  

Read More