Headlines

ഒടുവിൽ സന്തോഷ വാർത്ത: കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് അവകാശപ്പെട്ട് ഫൈസർ

ലോകത്തിന് തന്നെ ശുഭവാർത്തയുമായി മരുന്ന് കമ്പനി ഫൈസർ. കൊവിഡ് വാക്‌സിൻ പരീക്ഷണം 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പ്രസ്താവന കമ്പനി ഇറക്കിയത്. ഫൈസറും ജർമൻ പാർട്ണറുമായ ബയോടെക് എസ് ഇയും ചേർന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. ക്ലിനിക്കൽ ട്രയൽ പരീക്ഷണം നടത്തി വാക്‌സിൻ വിജയകരമെന്ന് അവകാശപ്പെടുന്ന ആദ്യത്തെ കമ്പനിയാണ് ഫൈസർ. മൂന്നാം ഘട്ട പരീക്ഷണവും പൂർത്തിയാക്കിയ ശേഷമാണ് കമ്പനിയുടെ അവകാശവാദം രണ്ടാമത്തെ രണ്ട് ഡോസ് എടുത്ത് ഏഴ് ദിവസത്തിന് ശേഷവും ഒന്നാമത്തെ ഡോസിന് 28…

Read More

ഡൽഹിയിൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും 30ാം തീയതി വരെ നിരോധിച്ചു

വായുമലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഈ മാസം 30 വരെ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. വായു മലിനീകരണ തോത് ഉയർന്നുനിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നഗരമേഖലകളിലും നിയന്ത്രണം ബാധകമാകും ദീപാവലി ദിവസങ്ങളിലും അതിന് ശേഷമുള്ള ദിവസങ്ങളിലും പടക്കങ്ങൾ നിരോധിച്ചാണ് ഉത്തരവ്. കേരളത്തിൽ കൊച്ചി അടക്കമുള്ള നഗരമേഖലകളിൽ വായു മലിനീകരണം കൂടുന്നതായി ട്രൈബ്യൂണൽ നിരീക്ഷിച്ചു. നിയന്ത്രണം വേണമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിച്ച് ഏർപ്പെടുത്താനും ട്രൈബ്യൂണൽ നിർദേശിച്ചു നേരത്തെ ഡൽഹി സർക്കാരും…

Read More

കൊവിഡ് വാക്‌സിന്‍ ലഭ്യമാകാന്‍ ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കില്ല. വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കും ആധാര്‍ ഉപയോഗിക്കുമെങ്കിലും മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖയായാലും മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായാണു വിവരം. മുന്‍ഗണനാ വിഭാഗങ്ങളിലെ 30 കോടിയോളം പേര്‍ക്കാകും തുടക്കത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതു സൗജന്യമായിരിക്കും. ഒരു കോടിയോളം ആശാ വര്‍ക്കര്‍മാരും എം.ബി.ബി.എസ് വിദ്യാര്‍ഥികളും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രണ്ട് കോടിയിലേറെ ശുചീകരണത്തൊഴിലാളികള്‍, പൊലീസുകാര്‍, സായുധ സേനാംഗങ്ങള്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ വൈറസ് മാരകമായേക്കാവുന്ന 26 കോടിയിലേറെ പേര്‍,…

Read More

24 മണിക്കൂറിനിടെ 45,093 പേർക്ക് കൂടി കൊവിഡ്; ഒരു ദിവസത്തിനിടെ 490 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായവരുടെ ആകെ എണ്ണം 85,53,657 ആയി ഉയർന്നു.   490 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,26,611 ആയി. 48,405 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതുവരെ 79,17,373 പേർ രോഗമുക്തി നേടിയിട്ടുണ്ട്   5,09,673 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 2992 പേരുടെ കുറവ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

ലഡാക്കിൽ നിന്ന് ഒരേസമയം സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ

ലഡാക്കിൽ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമെന്ന് സൂചന. കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ ഒരേ സമയം പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി. സൈനിക പിൻമാറ്റം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ തീരുമാനിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായി സൈന്യം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു   സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരും. എട്ടാം കോർ കമാൻഡർ ചർച്ചയിലാണ് നിർണായക…

Read More

കൊവിഡ് നെഗറ്റീവെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്ത്

ന്യൂഡല്‍ഹി: കൊവിഡ് നെഗറ്റീവാണെങ്കില്‍ വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി. പ്രവാസികള്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുളളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാല്‍ ഇന്ത്യയില്‍ എവിടെയും ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. വീടിനുളളിലോ പുറത്തുളള സ്ഥാപനങ്ങളിലോ നിരീക്ഷണത്തില്‍ കഴിയേണ്ടതില്ലെന്നാണ് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മുന്‍ മാര്‍ഗേഖയനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിപോര്‍ട്ട് ഹാജരാക്കിയാലും വീടിനുളളില്‍ ഏഴുദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു….

Read More

സ്‌കൂളുകളും ആരാധനാലയങ്ങളും തുറന്നേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം നവംബര്‍ 23ന് തുറന്നേക്കും സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ നടത്തൂ. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.   തെര്‍മല്‍ സ്‌കാനിങ് നടത്തി മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളുടെ…

Read More

ബീഹാർ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് ലാലു ജയിലിൽ നിന്നിറങ്ങില്ല; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് ലാലു പ്രസാദ് യാദവിനെ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന ആർ ജെ ഡിയുടെ മോഹങ്ങൾക്ക് തിരിച്ചടി. ലാലുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജാർഖണ്ഡ് ഹൈക്കോടതി ഈ മാസം 27ലേക്ക് മാറ്റി. കേസിൽ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ടാണ് ലാലു ജയിലിൽ കഴിയുന്നത്. നവംബർ 9ന് ലാലു പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം വരുന്നത് നവംബർ 10നാണ്. ലാലുവിന്റെ പുറത്തിറങ്ങൽ നിതീഷ്…

Read More

രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. മൂന്ന് വയസ്സുള്ള പ്രഹ്ലാദാണ് മരിച്ചത്. കുഴിയിൽ കുടുങ്ങി 96 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ഇന്ന് പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു   കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചു കൊണ്ടിരുന്ന പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഴൽക്കിണറിലേക്ക് ആളെ കടത്തി വിട്ട് കുട്ടിയെ പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.  …

Read More

രമ്യ ഹരിദാസ് എംപിക്ക് വീണ് പരുക്കേറ്റു; എല്ലിന് പൊട്ടൽ, നാളെ ശസ്ത്രക്രിയ

ആലത്തൂർ എംപി രമ്യ ഹരിദാസിന് വീഴ്ചയിൽ പരുക്ക്. കാൽ വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് വിവരം അറിയിച്ചത്.        

Read More