കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു. 551 പേർ കൂടി കൊവിഡ് ബാധിതരായി കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,21,641 ആയി ഉയർന്നു. 5,82,649 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 74,32,829 പേർ ഇതിനോടകം രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,454 പേർ കൂടി രോഗമുക്തരായി രാജ്യത്തെ…