ലഡാക്കിൽ നിന്ന് ഒരേസമയം സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണ

ലഡാക്കിൽ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമെന്ന് സൂചന. കമാൻഡർ ചർച്ചയിൽ നിർണായക തീരുമാനങ്ങളുണ്ടായതായി സൈന്യം അറിയിച്ചു. യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ ഒരേ സമയം പിൻവലിക്കാൻ ഇന്ത്യ-ചൈന ധാരണയായി.

സൈനിക പിൻമാറ്റം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉടൻ തീരുമാനിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും മുൻനിര പോരാളികൾ ആത്മസംയമനം പാലിക്കാനും തെറ്റിദ്ധാരണകളും പിഴവുകളും വരുത്താതിരിക്കാനും തീരുമാനിച്ചതായി സൈന്യം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു

 

സംഘർഷം ലഘൂകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരും. എട്ടാം കോർ കമാൻഡർ ചർച്ചയിലാണ് നിർണായക തീരുമാനം. ഒമ്പതാം വട്ട കോർ കമാൻഡർ ചർച്ചയും വൈകാതെ ചേരും.