വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.വാളയാർ കേസിൽ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കേസിൽ തുടരന്വേഷണവും പുനർവിചാരണയുമാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജികളുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
കേസന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചുവെന്ന് സർക്കാർ ഹൈക്കോടതി മുൻപാകെ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടരന്വേഷണത്തിന് തയാറാണെന്നും, പുനർവിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം