Headlines

24 മണിക്കൂറിനിടെ 12,881 പേർക്ക് കൂടി കൊവിഡ്; 101 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,50,201 ആയി ഉയർന്നു. 11,987 പേർ ഇന്നലെ രോഗമുക്തരായി. ഇതുവരെ 1,06,56,845 പേരാണ് രോഗമുക്തി നേടിയത്. 101 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 1,56,014 പേരാണ് നിലവിൽ 1,37,342 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 94,22,228 പേർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു ഫെബ്രുവരി 17 വരെ…

Read More

ഇപ്പോഴുള്ള പെട്രോൾ വിലവർധനവിന് വർഷങ്ങൾക്ക് മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി

രാജ്യത്ത് നിലവിലുള്ള പെട്രോൾ വില വർധനവിന് യാതൊരു പരിഹാരവും തേടാതെ ഏഴ് വർഷം മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുണ്ടാകുന്ന പെട്രോൾ വില വർധനവിന് കാരണം കോൺഗ്രസ് ദുർഭരണമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഊർജ ഇറക്കുമതി കുറയ്ക്കാൻ മുൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ധനവില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നുവെന്നും മോദി പ്രതികരിച്ചു. രാജ്യത്ത് പെട്രോൾ വില 100 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മ സൂചിപ്പിക്കുന്ന പരാമർശമെന്നത് ശ്രദ്ധേയമാണ് രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോളിന്…

Read More

ഉന്നാവിൽ ദളിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വിഷം നൽകി കൊന്നതെന്ന് സംശയം

ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ലക്‌നൗ റേഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇന്നലെയാണ് ഗോതമ്പ് പാടത്ത് പതിനാറും പതിമൂന്നും വയസ്സുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പശുവിന് തീറ്റ തേടി പാടത്തേക്ക് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തുകയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. കുട്ടികളെ വിഷം നൽകി കൊലപ്പെടുത്തിയതാകാമെന്ന സംശയമാണ് പോലീസ് പങ്കുവെക്കുന്നത്….

Read More

കർഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക്; ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം

കാർഷിക നിയമഭേദഗതിക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമരം പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ട്രെയിൻ തടയൽ സമരം ശക്തമാകുക. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ റെയിൽവേ വെട്ടിച്ചുരുക്കിയിട്ടുണ്ട് സമരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസ്…

Read More

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലങ്കാനയിൽ അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യവെ പെടപ്പള്ളിയിൽ വെച്ച് ഇരുവരെയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇരുവരും വാദിക്കുന്നത്. ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും തെലങ്കാന ഹൈക്കോടതി നേരത്തെ പോലീസിനോട് നിർദേശിച്ചിരുന്നതാണ്.

Read More

എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് തള്ളി; സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ടെന്ന് കോടതി

മീ ടു ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. പരാതി ഉന്നയിക്കാൻ വർഷങ്ങൾക്ക് ശേഷവും സ്ത്രീകൾക്ക് അവകാശമുണ്ട്. ക്രിമിനൽ മാനനഷ്ടം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാൾ വിലയുണ്ട്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണ്. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. 1994ൽ അഭിമുഖത്തിന് ചെന്നപ്പോൾ എം ജെ അക്ബറിൽ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്നായിരുന്നു 2018ൽ മീ ടു വെളിപ്പെടുത്തലിന്റെ…

Read More

കർഷക രോഷമറിഞ്ഞ് ബിജെപി; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ പോലുമില്ലാതെയായി, കോൺഗ്രസിന് വൻ ജയം

കർഷക പ്രക്ഷോഭത്തിന്റെ ചൂട് ശരിക്കുമറിഞ്ഞ് ബിജെപി. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുൻസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. 35 വർഷത്തിന് ശേഷം ഭട്ടിൻഡ കോർപറേഷൻ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു മോഹ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ കോർപറേഷനുകളിലാണ് കോൺഗ്രസ് വിജയിച്ചത്. മൊഹാലിയിലേത് നാളെ ഫലം പ്രഖ്യാപിക്കും. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത് ശിരോമണി അകാലിദൾ എട്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്….

Read More

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു; ഷബ്‌നത്തിന് കഴുമരം ഒരുങ്ങി

2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ യുപി മഥുരയിലെ ജയിലിൽ ആരംഭിച്ചു. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ ഒരുങ്ങുന്നത്. 2008 ഏപ്രിലിൽ ഷബ്‌നയും കാമുകൻ സലീമും ചേർന്ന് ഷബ്‌നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം കേസിൽ പിടിയിലായ ഇരുവർക്കും 2010…

Read More

കർഷക രോഷം തിരിച്ചടിയായി: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിന്നിൽ

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് തിരിച്ചടി. കോൺഗ്രസാണ് ഫലസൂചനകൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളും മുന്നിട്ട് നിൽക്കുന്നു. മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുകയാണ്. എട്ട് മുൻസിപ്പൽ കോപർറേഷനുകളിലെ 2302 വാർഡുകളിലേക്കും 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് നിർണായകമാണ്. ജനരോഷം കൃത്യമായി ഫലത്തിൽ വ്യക്തമാകുന്നുമുണ്ട്. ബിജെപി…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More