Headlines

ഏത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു: പ്രധാനമന്ത്രി മോദി

കൊവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചതായും മോദി പറഞ്ഞു ആരോഗ്യമേഖലക്ക് ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ…

Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: കാണാതായ 136 പേരെയും മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ദുരന്തനിവാരണ സേന, ആർമിയുടെ വിവിധ വിഭാഗങ്ങൾ, വ്യോമസേന, പോലീസ്, അർധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. ഈ മാസം ഏഴാം തീയതിയാണ് അപകടം നടന്നത്. അളകനന്ദ നദിയിലും കൈവഴികളിലുമാണ് മിന്നൽ പ്രളയമുണ്ടായത്. എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഢ്, ഋഷിഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Read More

കർണാടകയിൽ ക്വാറിയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം. ചിക്കബല്ലാപൂരയിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. ആറ് പേർ അപകടത്തിൽ മരിച്ചു ഇന്നലെ അർധരാത്രിയായിരുന്നു സ്‌ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസ്ഥലം മന്ത്രിമാർ അടക്കമുള്ളവർ സന്ദർശിച്ചു. കഴിഞ്ഞ മാസം ഷിമോഗയിലും ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.

Read More

ദാദ്രനഗർ ഹവേൽ എംപി മോഹൻ ദേൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഹോട്ടലിലാണ് മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മോഹൻ കോൺഗ്രസ് വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡിയുവുമായി മോഹൻ ദേൽക്കർ സഹകരിച്ചിരുന്നു.

Read More

തമിഴ്‌നാട്ടിൽ 18,620 ലിറ്റർ സ്പിരിറ്റ് പിടികൂടി, ഏഴ് പേർ പിടിയിൽ; ഗോഡൗൺ മലയാളികളുടേത്

തമിഴ്‌നാട്ടിൽ വൻ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് സമീപം തിരുവണ്ണൂരിലാണ് എക്‌സൈസ് ഇന്റലിജൻസ് സ്പിരിറ്റ് പിടികൂടിയത്. 18,620 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. ഈ ഗോഡൗൺ നടത്തുന്നത് മലയാളികളാണ് ഗോഡൗണിലുണ്ടായിരുന്ന ഏഴ് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്‌ട്രേഷൻ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് മലയാളികൾ ഓരി രക്ഷപ്പെട്ടു. കേരളത്തിൽ നിന്നുള്ള എക്‌സൈസ് ഇന്റലിജൻസാണ് റെയ്ഡ് നടത്തിയത്.

Read More

കൊവിഡ് വ്യാപനം: മഹാരാഷ്ട്ര കടുത്ത നിയന്ത്രണത്തിലേക്ക്, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. കേസുകൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. പൂനെയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കടുത്ത നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്,…

Read More

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം: സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങളുമായി കേന്ദ്രം

കൊവിഡ് രണ്ടാം തരംഗമെന്ന് സൂചനകൾ ലഭിച്ചതോടെ സംസ്ഥാനങ്ങൾക്ക് അഞ്ചിന നിർദേശങ്ങൾ നൽകി കേന്ദ്ര സർക്കാർ. ആർടിപിസിആർ ടെസ്റ്റുകൾ നിർബന്ധമാക്കി. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു നിയന്ത്രണങ്ങൾ ശക്തമാക്കണം. ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തണം. മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ആശുപത്രി സൗകര്യങ്ങൾ ഉറപ്പാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ. കേരളത്തിൽ പ്രതിദിന വർധനവിനൊപ്പം തന്നെ കൊവിഡ് മുക്തി നിരക്കും കൂടുതലാണ്. അതേസമയം ആലപ്പുഴയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. അതേസമയം കൂടുതൽ വാക്‌സിൻ…

Read More

ഉള്ളിവിലയിൽ വൻ കുതിപ്പ്; ക്വിന്റലിന് 970ൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. രണ്ട് ദിവസത്തിനിടെ ഉള്ളിവില ക്വിന്റലിന് 970 രൂപയിൽ നിന്ന് 4500 രൂപയായി വരെ ഉയർന്നു. ചൊവ്വാഴ്ച 3600 രൂപയായിരുന്നു ക്വിന്റലിന് മഴയെ തുടർന്നാണ് വിലവർധനവെന്ന് പറയപ്പെടുന്നു. വരും ദിവസങ്ങളിലും വില ഉയർന്നേക്കുമെന്നാണ് സൂചന. രാജ്യത്ത് കർഷക സമരം ശക്തിപ്പെടുന്നതിനിടെയാണ് ഉള്ളിവില വർധിക്കുന്നത്. അതേസമയം വില വർധന അധികം നീണ്ടുനിൽക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെ മറ്റിടങ്ങളിൽ നിന്നുമുള്ള ഉള്ളി വിപണിയിൽ എത്തുന്നതോടെ വില വർധന കുറഞ്ഞേക്കുമെന്നാണ് സൂചന

Read More

കാര്‍ ശരീരത്തിലൂടെ പലതവണ കയറ്റി ഇറക്കി; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഡോക്ടർ

ചെന്നൈ: യുവ ഡോക്ടർ‍ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈയില്‍ ഡിണ്ടിവനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാറാണ് ഭാര്യ കീര്‍ത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഗോകുല്‍ മൂന്നുവര്‍ഷം മുമ്പാണ് സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ കീര്‍ത്തനയെ വിവാഹം കഴിച്ചത്. കോവിഡും ലോക്ക് ഡൗണും ആരംഭിച്ചതോടെ ഗോകുല്‍ ജോലിക്ക് പോവാതായി . ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായി. തുടര്‍ന്ന് ഇരുവരും മറ്റ് വീടുകളിലേക്ക് താമസം മാറ്റി….

Read More

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

വിവാഹാഭ്യർഥന നിരസിച്ചതിന് 21കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. മുംബൈ ഖർ സ്‌റ്റേഷനിലാണ് സംഭവം. യുവതി തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സുമേധ് ജാധവ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. വഡാല സ്വദേശിയായ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു ഖർ സ്റ്റേഷനിലിറങ്ങിയ യുവതി അമ്മയ്‌ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും തന്റെ കൂടെ വരണമെന്നും വിവാഹം ചെയ്യണമെന്നും സുമേധ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന്…

Read More