ഇന്ധന വില വർധിക്കുന്ന വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ
ഇന്ധന വില വർധിക്കുന്ന വിഷയത്തിൽ ഇടപെടില്ലെന്ന് കേന്ദ്രസർക്കാർ. നീതി ആയോഗിന്റെ ആറാമത് സമ്പൂർണ യോഗത്തിലും ഇന്ധന വില സംബന്ധിച്ച ഒരു കാര്യവും പ്രധാനമന്ത്രി വ്യക്തമാക്കിയില്ല. ലോകത്ത് ഏറ്റവും കുറവ് നികുതി ഉള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും കാർഷിക പരിഷ്‌ക്കരണ നിയമങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. ലോകത്ത് നികുതി ഏറ്റവും കുറവുള്ള ഒരു രാജ്യമാണ് ഇന്ത്യ. മാത്രമല്ല, അതിവേഗം പുരോഗമിക്കുന്ന രാജ്യവും ഇന്ത്യയാണ്. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ഉന്നതിക്ക്…