Headlines

ഇന്ധനവില വർധനവിനെതിരെ വ്യാപാരികൾ രാജ്യവ്യാപക ബന്ദ് നടത്തുന്നു

ഇന്ധനവില വർധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പണിമുടക്ക്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ വ്യാപാരികൾ ധർണ നടത്തും അതേസമയം കേരളത്തിലെ സംഘടനകളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും.

Read More

കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്: 24 മണിക്കൂറിനിടെ 16,738 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് പ്രതിദിന വർധനവ് 15,000 കടക്കുന്നത്. ഇതോടെ 1.10 കോടി പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1.07 കോടിയാളുകൾ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 138 പേർ മരിച്ചു. 1,51,708 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 1.56 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.26 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More

ഐപിഎസ് വനിതാ ഉദ്യോഗസ്ഥയെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; തമിഴ്‌നാട് ഡിജിപിയെ മാറ്റി

ഐപിഎസ് ഓഫീസറെ ഔദ്യോഗിക കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്‌നാട് ഡിജിപിയെ ചുമതലകളിൽ നിന്ന് മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയത്. ഡിജിപിയുടെ ഔദ്യോഗിക കാറിൽ വെച്ച് ഒപ്പം സഞ്ചരിച്ച തന്നോട് അദ്ദേഹം മോശമായി പെരുമാറിയെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥ സർക്കാരിന് നൽകിയ പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥയുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് സഹപ്രവർത്തകരായ ഐപിഎസ് ഓഫീസർമാരിൽ നിന്ന് സമ്മർദമുണ്ടായിട്ടും വനിതാ ഉദ്യോഗസ്ഥ…

Read More

ബൈക്കിൽ പോകവെ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ് കൊലപ്പെടുത്തി

കർണാടകയിൽ ബൈക്കിൽ കുടുംബത്തോടൊപ്പം പോകവെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിൽ പുലി ചാകുകയും ചെയ്തു. ഹാസൻ അർസിക്കര ഗ്രാമത്തിലെ രാജഗോപാൽ നായിക്, ഭാര്യ ചന്ദ്രമ്മ, മകൾ കിരൺ എന്നിവർ ബൈക്കിൽ പോകവെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കിരണിന്റെ കാലിൽ കടിച്ച ശേഷം പുലി ചന്ദ്രമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ശ്വാസം മുട്ടി പുലി ചാകുകയായിരുന്നു ബഹളം കേട്ടുവന്ന നാട്ടുകാരാണ് രാജഗോപാലിനെയും കുടുംബത്തെയും…

Read More

രാഹുലിന്റെ വടക്കേന്ത്യൻ പരാമർശം: വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ

കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമയും രംഗത്ത്. പ്രസ്താവനയിൽ രാഹുൽ വ്യക്തത വരുത്തണമെന്ന് ആനന്ദ് ശർമ അഭിപ്രായപ്പെട്ടു. രാഹുലിന്റെ പ്രസ്താവനയിൽ നേരത്തെ കപിൽ സിബലും അതൃപ്തി പ്രകടിപ്പിച്ചിരുന്നു വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ക്ഷമ പരീക്ഷിക്കരുതെന്നുമായിരുന്നു സിബലിന്റെ വാക്കുകൾ. രാഹുലിന്റെ പരാമർശം നേരത്തെ ബിജെപി ദേശീയതലത്തിൽ തന്നെ വിവാദമാക്കി മാറ്റിയിരുന്നു. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ പരാമർശമെന്ന് ബിജെപി ആരോപിച്ചിരുന്നു. വടക്കേ ഇന്ത്യക്കാരെ രാഹുൽ അവഹേളിച്ചെന്ന് വിദേശകാര്യമന്ത്രി…

Read More

മുഖ്യമന്ത്രിയാകുകയാണ് ലക്ഷ്യം; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് കമൽഹാസൻ. മുഖ്യമന്ത്രിയാകുക എന്ന പ്രയത്‌നത്തിലാണ്. മണ്ഡലം ഉടൻ പ്രഖ്യാപിക്കുമെന്നും കമൽഹാൽ അറിയിച്ചു രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ല. സുഹൃത്തെന്ന നിലയിലാണ് രജനിയുടെ പിന്തുണ തേടിയതെന്നും കമൽഹാൽ പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കമൽഹാസൻ വ്യക്തമാക്കി.  

Read More

ഏത് ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനും കൊവിഡ് നമ്മളെ പഠിപ്പിച്ചു: പ്രധാനമന്ത്രി മോദി

കൊവിഡ് മഹാമാരിക്ക് സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യമേഖലയിലെ ബജറ്റ് വിനിയോഗം സംബന്ധിച്ച് ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിന് ശേഷം ഇന്ത്യയുടെ ആരോഗ്യമേഖലയിലുള്ള ലോകത്തിന്റെ വിശ്വാസം വർധിച്ചതായും മോദി പറഞ്ഞു ആരോഗ്യമേഖലക്ക് ഇപ്പോൾ അനുവദിച്ച ബജറ്റ് അസാധാരണമാണ്. ഈ മേഖലയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഭാവിയിൽ സമാനമായ വെല്ലുവിളികളെ നേരിടാൻ തയ്യാറാകേണ്ട ഒരു പാഠം കൊവിഡ് മഹാമാരി നമ്മളെ പഠിപ്പിച്ചു. ഭാവിയിൽ ഏത് ആരോഗ്യ അടിയന്തരാവസ്ഥക്കും രാജ്യം മികച്ച രീതിയിൽ…

Read More

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം: കാണാതായ 136 പേരെയും മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്. ദുരന്തനിവാരണ സേന, ആർമിയുടെ വിവിധ വിഭാഗങ്ങൾ, വ്യോമസേന, പോലീസ്, അർധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. ഈ മാസം ഏഴാം തീയതിയാണ് അപകടം നടന്നത്. അളകനന്ദ നദിയിലും കൈവഴികളിലുമാണ് മിന്നൽ പ്രളയമുണ്ടായത്. എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഢ്, ഋഷിഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

Read More

കർണാടകയിൽ ക്വാറിയിൽ സ്‌ഫോടനം; ആറ് പേർ മരിച്ചു

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം. ചിക്കബല്ലാപൂരയിലെ സ്വകാര്യവ്യക്തിയുടെ ക്വാറിയിലാണ് സ്‌ഫോടനം നടന്നത്. ആറ് പേർ അപകടത്തിൽ മരിച്ചു ഇന്നലെ അർധരാത്രിയായിരുന്നു സ്‌ഫോടനം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസ്ഥലം മന്ത്രിമാർ അടക്കമുള്ളവർ സന്ദർശിച്ചു. കഴിഞ്ഞ മാസം ഷിമോഗയിലും ക്വാറിയിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചിരുന്നു.

Read More

ദാദ്രനഗർ ഹവേൽ എംപി മോഹൻ ദേൽക്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ദാദ്രനഗർ ഹവേലിൽ നിന്നുള്ള സ്വതന്ത്ര എംപി മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ഹോട്ടലിലാണ് മോഹൻ ദേൽക്കറെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് മോഹൻ കോൺഗ്രസ് വിട്ടത്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ജെഡിയുവുമായി മോഹൻ ദേൽക്കർ സഹകരിച്ചിരുന്നു.

Read More