ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽപ്പെട്ട് കാണാതായ 136 പേരെ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. ചമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ഇതുവരെ 60 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്താനായത്.
ദുരന്തനിവാരണ സേന, ആർമിയുടെ വിവിധ വിഭാഗങ്ങൾ, വ്യോമസേന, പോലീസ്, അർധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. ഈ മാസം ഏഴാം തീയതിയാണ് അപകടം നടന്നത്.
അളകനന്ദ നദിയിലും കൈവഴികളിലുമാണ് മിന്നൽ പ്രളയമുണ്ടായത്. എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഢ്, ഋഷിഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.