ഇന്ധനവില വർധനവിനെതിരെ വ്യാപാരികളുടെ രാജ്യവ്യാപക ബന്ദിന് തുടക്കം. രാവിലെ ആറ് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് പണിമുടക്ക്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ വ്യാപാരികൾ ധർണ നടത്തും
അതേസമയം കേരളത്തിലെ സംഘടനകളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് പിന്തുണ അറിയിച്ച് ഓൾ ഇന്ത്യ ട്രാൻസ്‌പോട്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു ലക്ഷം ട്രക്കുകളും ഇന്ന് പണിമുടക്കും.