Headlines

തോൽവിക്ക് പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി; സംസ്ഥാന പ്രസിഡന്റും നിയമസഭാ കക്ഷി നേതാവും രാജിവെച്ചു

ഗുജറാത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ദ രാജിവെച്ചു. നിയമസഭാ കക്ഷി നേതാവ് പരേഷ് ധനനിയും രാജിവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളിൽ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചിരുന്നു കോൺഗ്രസ് ഏഴിടങ്ങളിൽ മാത്രമാണ് ജയിച്ചത്. 31 ജില്ലാ പഞ്ചായത്തുകൾ പൂർണമായും ബിജെപി നേടി. ഒരിടത്തുപോലും കോൺഗ്രസിന് അധികാരം നേടാനായില്ല. 231 താലൂക്ക് പഞ്ചായത്തുകളിൽ 185 ഇടങ്ങളിൽ ബിജെപി വിജയം നേടി. കോൺഗ്രസിന് 34 താലൂക്ക് പഞ്ചായത്തുകൾ ലഭിച്ചു

Read More

ഹാത്രാസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിലെ ഹാത്രാസിൽ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്നു. 2018ൽ നടന്ന കേസിൽ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഗൗരവ് ശർമയാണ് പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസിലാണ് ഗൗരവ് അറസ്റ്റിലാകുന്നത്. തിങ്കളാഴ്ച ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് വെച്ച് പ്രതിയുടെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഗൗരവ് ശർമ കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയത് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയെങ്കിലും ഗൗരവ് ശർമ ഒളിവിലാണ്. ഹാത്രാസിൽ സ്ത്രീകൾക്കെതിരായ…

Read More

ഉന്നാവിന് പിന്നാലെ അലിഗഢിലും; പതിനാറുകാരിയുടെ മൃതദേഹം പാടത്ത്

ഉത്തർപ്രദേശിലെ അലിഗഢിൽ പതിനാറുകാരിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്. കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് മനസ്സിലാകുന്നത്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ പോലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട് പുല്ല് ശേഖരിക്കാനായി വയലിലേക്ക് പോയതായിരുന്നു പെൺകുട്ടി. അന്വേഷണം നടക്കുകയാണെന്നും സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി മുനിരാജ് അറിയിച്ചു. രണ്ടാഴ്ച മുമ്പ് ഉന്നാവിൽ സമാനമായ സാഹചര്യത്തിൽ മൂന്ന്…

Read More

കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് കഴിയുക; ഇതാണ് മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ നിർദേശം: രാഹുൽ ഗാന്ധി

പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് കഴിയുകയെന്നതാണ് മോദി സർക്കാർ ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രതിവിധിയെന്ന് രാഹുൽ ആരോപിച്ചു. കച്ചവടങ്ങൾ അടച്ചുപൂട്ടുക, സ്റ്റൗവുകൾ വലിച്ചെറിയുക, കപട വാഗ്ദാനങ്ങൾ ഭക്ഷിച്ച് ജീവിക്കുക എന്നിവയാണ് ജനങ്ങൾക്കായി മോദി സർക്കാർ മുന്നിൽ വെച്ച നിർദേശങ്ങൾ. പാചക വാതകത്തിന്റെ വില വീണ്ടും വർധിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ് പാചക വാതകത്തിന്റെ വില ഇന്നും വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയുമാണ് വർധിപ്പിച്ചത്….

Read More

യതീഷ് ചന്ദ്രയ്ക്ക് കർണാടകയിലേക്ക് മാറ്റം; ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി

യതീഷ് ചന്ദ്ര ഐപിഎസ് കർണാടകയിലേക്ക് മാറുന്നു. നിലവിൽ കെ എ പി നാലാം ബറ്റാലിയന്റെ ചുമതലയാണ് യതീശ് ചന്ദ്രയ്ക്കുള്ളത്. ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. യതീഷ് ചന്ദ്രക്ക് സംസ്ഥാനം വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പിന് നൽകി.

Read More

ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം പരിപാടികൾക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. രാവിലെ 10 മണിയോടെ വിമാനത്താവളത്തിലിറങ്ങിയ നായിഡുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ പോലീസ് നടപടിക്കെതിരെ നായിഡു വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിമാനത്താവളത്തിന് പുറത്ത് നിരവധി ടിഡിപി പ്രവർത്തകരും തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെ ടിഡിപി നേതാക്കളെ പോലീസ്…

Read More

കുടിയൻമാരുടെ ശല്യം അസഹനീയമായി; മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലിത്തകർത്തു

തമിഴ്‌നാട്ടിലെ കടലൂർ കുറിഞ്ഞപ്പാടിയിൽ മദ്യവിൽപ്പന ശാല സ്ത്രീകൾ തല്ലി തകർത്തു. ജനകീയപ്രതിഷേധം അവഗണിച്ച് മദ്യശാല തുറന്നതിനെ തുടർന്നാണ് നടപടി. മദ്യക്കുപ്പികൾ സ്ത്രീകൾ എറിഞ്ഞുടച്ചു. ഗ്രാമത്തിലെ സ്ത്രീകൾ കൂട്ടമായി എത്തി സർക്കാർ മദ്യവിൽപ്പന കേന്ദ്രം തകർക്കുകയായിരുന്നു. കുപ്പികളും എറിഞ്ഞുടച്ചു. മദ്യപിച്ച് എത്തുന്ന പുരുഷൻമാരുടെ ശല്യം ഗ്രാമത്തിൽ വർധിച്ചതോടെയാണ് സ്ത്രീകൾ അറ്റകൈ പ്രയോഗം നടത്തിയത്. സ്ത്രീകളുടെ പ്രതിഷേധത്തെ തുടർന്ന് മാസങ്ങളായി മദ്യവിൽപ്പന കേന്ദ്രം അടിച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പാണ് ഇത് വീണ്ടും തുറന്നത്.

Read More

24 മണിക്കൂറിനിടെ 15,510 പേർക്ക് കൊവിഡ്, 11,288 പേർക്ക് രോഗമുക്തി; 106 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി…

Read More

24 മണിക്കൂറിനിടെ 15,510 പേർക്ക് കൊവിഡ്, 11,288 പേർക്ക് രോഗമുക്തി; 106 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1,10,96,731 പേർക്കാണ് ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 11,288 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,07,86,457 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ 106 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് മരണം 1,57,157 ആയി ഉയർന്നു നിലവിൽ 1,68,627 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 1,43,01,266 പേർ വാക്‌സിൻ സ്വീകരിച്ചു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു; രണ്ടാംഘട്ട വാക്‌സിനേഷൻ ഇന്ന് മുതൽ

സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടെയും 45 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികളാവർക്കുമുള്ള കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സർക്കാർ മേഖലയിൽ വാക്‌സിൻ സൗജന്യമാണ്. സ്വകാര്യ മേഖലയിൽ ഒരു ഡോസിന് 250 രൂപ വീതം നൽകണം. വാക്‌സിൻ കേന്ദ്രം സ്വയം തെരഞ്ഞെടുക്കാം 60 വയസ്സിന് മുകളിലുള്ള 50 ലക്ഷത്തിലേറെ പേർക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുന്നത്. കൊവിൻ ആപ് വഴിയോ ആരോഗ്യ സേതു ആപ് വഴിയോ സ്വയം രജിസ്റ്റർ ചെയ്ത് കുത്തിവെപ്പെടുക്കാം. അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷൻ…

Read More