അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രിയങ്ക ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം നൽകും. എല്ലാ വീടുകളിലും 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകും. തേയില തൊഴിലാളികളുടെ വേതനം വർധിപ്പിക്കും. യുവാക്കൾക്കായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രിയങ്ക പറഞ്ഞു
നടക്കാത്ത വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകില്ല. 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിൽ കയറിയത്. പക്ഷേ കൊണ്ടുവന്നത് പൗരത്വ നിയമമാണെന്നും പ്രിയങ്ക ആരോപിച്ചു.