24 മണിക്കൂറിനിടെ 18,327 പേർക്ക് കൂടി കൊവിഡ്; രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വീണ്ടും വർധന
രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിന് ശേഷമാണ് പ്രതിദിന വർധനവ് 18,000ത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,11,92,088 ആയി. 108 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 1,57,656 പേർക്കാണ് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്. 1,08,54,128 പേർ കൊവിഡിൽ നിന്ന് മുക്തരായി. 96.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 1,80,304 പേരാണ് ചികിത്സയിൽ…