ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം നാളെ നൂറാം ദിവസത്തിലേക്ക് കടക്കും. അതേസമയം കർഷകരുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായി നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. മൂന്ന് മാസത്തിനിടെ ഡൽഹി അതിർത്തികളിലെ കൊടുംതണുപ്പിൽ മരിച്ചുവീണത് 108 കർഷകരാണ്. എന്നിട്ടും ദയാരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്
നവംബർ 27നാണ് കർഷകരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്. ഡിസംബറിലെയും ജനുവരിയിലെയും കൊടുംതണുപ്പിലാണ് നൂറിലധികം കർഷകർ മരിച്ചുവീണത്. കർഷകരുമായി പതിനൊന്ന് തവണ കേന്ദ്രം ചർച്ച നടത്തിയെങ്കിലും അനുകൂലമായ ഒരു നിർദേശവും മുന്നോട്ടുവെച്ചില്ല. ചർച്ചകളെല്ലാം തന്നെ ഇതോടെ പരാജയപ്പെടുകയും ചെയ്തു
സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ നീക്കവും പാളി. സധൈര്യത്തോടെ കർഷകർ സമരം തുടരുന്നു. സമരത്തിന്റെ ആവേശത്തിന് ഇപ്പോഴും യാതൊരു കുറവും സംഭവിച്ചിട്ടില്ല. സ്ത്രീകളടക്കമുള്ളവർ ഇപ്പോഴും സമര പന്തലുകളിലേക്ക് എത്തുകയാണ്.