Headlines

ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 11 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ടീസ സബ് ഡിവിഷനിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചമ്പയിൽ നിന്ന് ടീസയിലേക്ക് പോയ ബസ് 200 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

Read More

വാളയാർ അതിർത്തിയിൽ തമിഴ്‌നാടിന്റെ വാഹനപരിശോധന; ഇ പാസ് ഇല്ലാത്തവരെ കടത്തിവിടുന്നില്ല

വാളയാർ അതിർത്തി വഴി തമിഴ്‌നാട്ടിലേക്ക് പോകുന്നവർക്ക് ഇ പാസ് നിർബന്ധമാക്കി തമിഴ്‌നാട്. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്ഥർ അതിർത്തിയിൽ വാഹനപരിശോധന ആരംഭിച്ചു പോലീസ്, റവന്യു, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇ പാസ് രജിസ്റ്റർ ചെയ്യാതെ വരുന്നവരെ മടക്കി അയക്കുകയാണ്. കോയമ്പത്തൂർ വഴി തമിഴ്‌നാട്ടിലേക്ക് കടക്കുന്ന എല്ലാവർക്കും ഇ പാസ് നിർബന്ധമാക്കി കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത് കൊവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും…

Read More

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽ ഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 154 സീറ്റുകളിൽ മത്സരിക്കുമെന്ന് കമൽഹാസൻ. 234 സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ മത്സരം നടക്കുന്നത്. 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ മത്സരിക്കുമെന്നും കമൽഹാസൻ അറിയിച്ചു ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മറ്റ് സഖ്യകക്ഷികൾ. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം 4 ശതമാനം വോട്ട് നേടിയിരുന്നു. നഗരപ്രദേശങ്ങളിൽ പാർട്ടിക്ക് പത്ത് ശതമാനം വോട്ട് ഷെയറും ലഭിച്ചു ഓരോ മണ്ഡലത്തിലും സ്ഥാനാർഥികളെ തീരുമാനിക്കാൻ ആളുകൾക്ക്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 15,388 പേർക്ക് കൂടി കൊവിഡ്; 77 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,388 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,44,786 ആയി ഉയർന്നു 77 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 1,57,930 ആയി ഉയർന്നു. 16,596 പേർ ഇന്നലെ രോഗമുക്തരായി ഇതിനോടകം 1,08,99,394 പേർ കൊവിഡിൽ നിന്ന് മുക്തരായി. നിലവിൽ 1,87,462 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

സെൻട്രൽ കൊൽക്കത്തയിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു

പശ്ചിമ ബംഗാളിൽ സെൻട്രൽ കൊൽക്കത്തയിൽ വൻ തീപിടിത്തം. സ്ട്രാൻഡ് റോഡിലെ ഓഫീസ് കെട്ടിടത്തിൽ തിങ്കളാഴ്ച വൈകുന്നേരാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിച്ചു നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും റെയിൽവേ ഓഫീസറും ഒരു സുരക്ഷാ ജീവനക്കാരനുമാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ റെയിൽവേകൾ സംയുക്തമായി ഉപയോഗിക്കുന്ന കെട്ടിടമാണിത്. 12ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ച് മൃതദേഹങ്ങൾ ലഭിച്ചത്. മുഖ്യമന്ത്രി മമതാ ബാനർജി…

Read More

രാജസ്ഥാനിൽ പരാതി നൽകാനെത്തിയ യുവതിയെ പീഡിപ്പിച്ച എസ് ഐ അറസ്റ്റിൽ

രാജസ്ഥാനിലെ ആൽവാറിൽ യുവതിയെ പീഡിപ്പിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. ഖേർലി പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഭരത് സിംഗാണ് അറസ്റ്റിലായത്. പരാതി നൽകാനെത്തിയ 26കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. മാർച്ച് 2നായിരുന്നു സംഭവം ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി സ്റ്റേഷനിലെത്തിയത്. പ്രശ്‌നത്തിൽ സഹായിക്കാമെന്നും കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെന്നും പറഞ്ഞ് എസ് ഐ യുവതിയെ ക്വാർട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അടുത്ത ദിവസവും യുവതിയെ വിളിച്ചുവരുത്തി പീഡനം തുടർന്നു. ഇതോടെ യുവതി മറ്റൊരു…

Read More

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ഇന്ധന വിലവർധനവിനെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ഇതേ തുടർന്ന് സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ നോട്ടീസ് നൽകിയിരുന്നു. ഇത് സഭാധ്യക്ഷൻ അനുവദിച്ചില്ല ധനാഭ്യർഥന ചർച്ചക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. ഇതേ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവക്ക്…

Read More

ഇന്ന്‌ വനിതാ കർഷകദിനം ; കർഷകസമര കേന്ദ്രങ്ങളിൽ നിയന്ത്രണം പൂർണമായും വനിതകൾക്ക്

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്‌ച ‘വനിതാ കർഷകദിന’മായി കർഷകസംഘടനകൾ ആചരിക്കും. കർഷകസമരത്തിന്‌ നേതൃത്വം നൽകുകയും പ്രക്ഷോഭത്തിൽ പങ്കാളികളാകുകയും ചെയ്യുന്ന വനിതാ കർഷകരോടുള്ള ആദരസൂചകമായാണിത്.‌ തിങ്കളാഴ്‌ച രാജ്യത്തെ കർഷകസമര കേന്ദ്രത്തിലെല്ലാം നിയന്ത്രണം പൂർണമായും വനിതകൾക്കാണ്‌. വേദികൾ നിയന്ത്രിക്കുന്നതും പ്രസംഗിക്കുന്നതുമെല്ലാം വനിതാ കർഷകരായിരിക്കുമെന്ന്‌ സംയുക്ത കിസാൻ മോർച്ച വക്താവ്‌ ദർശൻപാൽ അറിയിച്ചു. വനിതാ കർഷകദിനം പ്രമാണിച്ച്‌ പ്രത്യേക റാലികളും യോഗങ്ങളും സംഘടിപ്പിക്കും. കർണാടകത്തിൽ മോഡി സർക്കാരിനെ തുറന്നുകാട്ടൽ പ്രചാരണത്തിന്‌ തുടക്കമായതായി ദർശൻപാൽ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ മഹാപഞ്ചായത്തുകളും തുടരുകയാണ്‌. ബംഗാളടക്കം കൂടുതൽ…

Read More

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിന് ഇടയിലാണ് പാര്‍ലമെന്റ് ചേരുന്നത്. പൊതു- റെയില്‍ ബജറ്റുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. എംപിമാര്‍ക്ക് കൊവിഡ് വാക്‌സിനേഷന് പാര്‍ലമെന്റില്‍ സൗകര്യമൊരുക്കും. ഒരു മാസത്തോളം നീളുന്ന സമ്മേളനത്തില്‍ സുപ്രധാനമായ ഒട്ടേറെ ബില്ലുകളും സഭയുടെ പരിഗണനയില്‍ എത്തും.  

Read More

ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ ബീഡ്പാര്‍ലി ഹൈവേയില്‍ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മദീന പത്താന്‍ (30), തബസ്സും പത്താന്‍ (40), റെഹാന്‍ പത്താന്‍ (10), തമന്ന പത്താന്‍ (8), സരോ സത്തര്‍ പത്താന്‍ (40) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ട് വാഹനങ്ങളില്‍ കൂടി ഇടിച്ച ശേഷം ലോറി റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വഡ്വാനി തഹസില്‍ നിന്ന് ബീഡിലേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. പരിക്കേറ്റ…

Read More