Headlines

പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി ആശങ്കാജനകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Read More

പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങവെ കമൽഹാസന് നേരെ ആക്രമണം; കാറും തല്ലിത്തകർത്തു

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. തമിഴ്‌നാട് കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം കമൽ യാത്ര ചെയ്ത കാറിന്റെ ചില്ല് അക്രമികൾ തകർത്തു. താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്.  

Read More

മമതക്ക് പരുക്കേറ്റ സംഭവം: ആക്രമണമല്ല, അപകടത്തിൽ സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റത് ആക്രമണത്തിൽ അല്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി. അപകടത്തിലാണ് മമത ബാനർജിക്ക് പരുക്കേറ്റതെന്നും ചൂണ്ടിക്കാട്ടി നിരീക്ഷക സമിതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിറുല്യ ബസാറിൽ നടന്ന പരിപാടിക്കിടെയാണ് മമതക്ക് പരുക്കേറ്റതെന്നാണ് റിപ്പോർട്ട്. അതേസമയം ബിജെപിയുടെ ഗൂഢാലോചനയെ തുടർന്നാണ് മമതക്ക് പരുക്കേറ്റതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. സ്‌പെഷ്യൽ നിരീക്ഷണ ഓഫീസർ അജയ് നായ്ക്, സ്‌പെഷ്യൽ പോലീസ് നിരീക്ഷകൻ വിവേക് ദുബെ എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ കണ്ട സംഭവം; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപത്ത് സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. മുംബൈ എൻഐഎ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. സ്‌ഫോടക വസ്തു കണ്ടെത്തിയ കേസ് ആദ്യം അന്വേഷിച്ചത് സച്ചിൻ വാസെ തന്നെയായിരുന്നു.

Read More

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആറിലേറെ കൊവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് നിലവില്‍ 71 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വര്‍ഷം എന്നതിനുപ്പുറം 2020 ശാസ്ത്രത്തിന്‍രെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടും. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീല്‍ തുടങ്ങി നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിനുകള്‍…

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More

സേലത്ത് മിനി ലോറിയിൽ കടത്തുകയായിരുന്ന 234 കിലോ സ്വർണം പിടികൂടി

തമിഴ്‌നാട്ടിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 234 കിലോ സ്വർണം പിടികൂടി. സേലത്ത് നിന്ന് നിമി ലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച സ്വർണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിന് കൊണ്ടുപോയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

Read More

രാജ്യത്ത് 24,882 പേർക്ക് കൂടി കൊവിഡ്; സജീവ രോഗികളുടെ എണ്ണം വീണ്ടും രണ്ട് ലക്ഷം കടന്നു

ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,882 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരം കടക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 1,13,33,728 ആയി ഉയർന്നു. 140 പേരാണ് ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 1,58,446 ആയി ഇതിനോടകം 1,09,73,260 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 2,02,022 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി

സർക്കാർ ഉദ്യോഗസ്ഥരെയോ സർക്കാർ പദവികൾ വഹിക്കുന്നവരെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷണർമാർ നിക്ഷ്പക്ഷർ ആയിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി ഗോവയിൽ നിയമ സെക്രട്ടറിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോഹിംഗ്ടൺ നരിമാനാണ് വിധി പറഞ്ഞത്. വിധി എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും. കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിച്ചിരിക്കുന്നത്.

Read More

കൊവിഡ് വ്യാപനം വീണ്ടും വർധിക്കുന്നു; 24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് 20,000 കടക്കുന്നത്. 117 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 1,13,08,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,306 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു ഇന്നലെ 15,157 പേർ രോഗമുക്തി നേടി. 1,09,53,303 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1,97,237 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 2,61,64,920 പേർക്ക് ഇതുവരെ…

Read More