ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ അതിർത്തിയിൽ പരിശോധന കർണാടക വീണ്ടും കർശനമാക്കി

സംസ്ഥാന അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. കാസർകോട് തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ തടഞ്ഞ് പരിശോധിക്കുകയാണ് ഇന്ന് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ട്. നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്നുച്ചയ്ക്ക് ശേഷം കർണാടക ഹൈക്കോടതി പരിഗണിക്കും കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നടപടികളിൽ…

Read More

അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക്…

Read More

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷതയിലേക്ക്; 24 മണിക്കൂറിനിടെ 39,726 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രാവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷമാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഒരു ഘട്ടത്തിൽ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ വരെ എത്തിയിരുന്നു. ഇവിടെ നിന്നാണ് നാൽപതിനായിരത്തിന് അടുത്തേക്ക് പ്രതിദിന വർധനവ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ നവംബർ 28ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. 154 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 1,15,14,331 പേർക്കാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്….

Read More

ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോർ പാലസിൽ മോഷണം

ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ഗ്വാളിയോറിലെ പാലസിൽ മോഷണം. ജയ് വിലാസ് പാലസിലാണ് മോഷണം നടന്നത്. പാലസിലെ റാണി മഹൽ റെക്കോർഡ്‌സ് മുറിയിലാണ് മോഷണം നടന്നത്. ഒരു ഫാനും കമ്പ്യൂട്ടറിന്റെ സിപിയുവുമാണ് മോഷ്ടിക്കപ്പെട്ടത്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കരൂയിൽ നിന്ന് കണ്ടെത്തി. റെക്കോർഡ്‌സ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു പത്ത് വർഷം മുമ്പും റെക്കോർഡ്‌സ് റൂമിൽ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതുവരെ സാധിച്ചിട്ടില്ല. 1874ൽ ജയജിറാവു സിന്ധ്യ രാജാവാണ് ഈ…

Read More

കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 35,871 പേർക്ക് കൊവിഡ്

രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.15 കോടിയായി. 172 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 1,59,216 പേർ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. 1,10,63,025 പേർ ഇതിനോടകം രോഗമുക്തി നേടി. നിലവിൽ 2,52,364 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3.71 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More

പരിശീലനത്തിനിടെ മിഗ് 21 വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: പരിശീലന ദൗത്യത്തിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്. ട്വിറ്ററിലൂടെയാണ് എയര്‍ഫോഴ്‌സ് ഇക്കാര്യം അറിയിച്ചരിക്കുന്നത്. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസില്‍ വച്ചായിരുന്നു അപകടം. അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Read More

പ്രതിപക്ഷ നേതാക്കളുടെ വസതിയില്‍ റെയ്ഡ്: കോടികള്‍ പിടിച്ചെടുത്തു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ പ്രതിപക്ഷ നേതാക്കളുടെ വസതികളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഡിഎംകെ, എംഎന്‍എം, എംഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്. കമല്‍ഹാസന്റെ വിശ്വസ്തന്‍ ചന്ദ്രശേഖറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എട്ട് കോടി രൂപ പിടിച്ചെടുത്തു. മധുരയിലെയും തിരുപ്പൂരിലെയും സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൂടുതല്‍ വിശദാംശങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.

Read More

മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്ത കേന്ദ്ര നടപടി ഗൗരവതരം: സുപ്രീം കോടതി

ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ല എന്ന കാരണത്താൽ രാജ്യത്തെ മൂന്ന് കോടി റേഷന കാർഡുകൾ റദ്ദ് ചെയ്ത കേന്ദ്രത്തിന്റെ നടപടി അതീവ ഗുരുതരമാണെന്ന് സുപ്രീം കോടതി. കൊയിലി ദേവി നൽകിയ പൊതു താൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. എന്നാൽ, കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തുവെന്നത് തെറ്റായ പരാതിയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ അമാൻ ലേഖി പറഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ റേഷൻ കാർഡുകൾ റദ്ദ് ചെയ്തിട്ടുണ്ട് എന്ന വാദത്തിൽ ഗോൺസാൽവസ് ഉറച്ചു നിന്നു. ഇതോടെ…

Read More

കൊവിഡ് വാക്‌സിന്‍ പാഴാക്കുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രയും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ പാഴാക്കിക്കളയുന്നതില്‍ മുന്നില്‍ തെലങ്കാനയും ആന്ധ്രപ്രദേശുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. തെലങ്കാനയില്‍ 17.6 ശതമാനം വാക്‌സിനാണ് പാഴായിപ്പോകുന്നതെങ്കില്‍ ആന്ധ്രയില്‍ അത് 11.6 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഏറെ അധികമാണ് ഇത്. 6.5 ശതമാനമാണ് ദേശീയ ശരാശരി. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നത് കുറച്ചുകൊണ്ടുവരണമെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. ആഴ്ചതോറുമുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങള്‍ പരിശോധനയും പ്രതിരോധവും വാക്‌സിനേഷനും കുറച്ചുകൂടെ ഗൗരവത്തിലെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വാക്‌സിന്‍ പാഴായിപ്പോകുന്നതില്‍…

Read More

ശസത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചു

രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചു. ഓക്‌സിജൻ സഹായത്തോടെ ഐസിയുവിൽ കഴിയുകയായിരുന്ന യുവതിയെയാണ് കൈകൾ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചത്. സംഭവത്തിൽ വാർഡ് ബോയ് ഖുഷിറാം ഗുജ്ജറിനെ അറസ്റ്റ് ചെയ്തു തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഐസിയുവിൽ മറ്റ് രോഗികളോ ആശുപത്രി സ്റ്റാഫോ ഉണ്ടായിരുന്നില്ല. പീഡനത്തിന് ഇരയായ രോഗി രാത്രി മുഴുവൻ ഐസിയുവിൽ കിടന്ന് കരഞ്ഞു. പിറ്റേ ദിവസം രാവിലെ ഭർത്താവ് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Read More