രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രാവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷമാണ് കൊവിഡ് വ്യാപനം രൂക്ഷമാകുന്നത്. ഒരു ഘട്ടത്തിൽ പ്രതിദിന വർധനവ് പതിനായിരത്തിൽ താഴെ വരെ എത്തിയിരുന്നു. ഇവിടെ നിന്നാണ് നാൽപതിനായിരത്തിന് അടുത്തേക്ക് പ്രതിദിന വർധനവ് ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ നവംബർ 28ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. 154 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
1,15,14,331 പേർക്കാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2,71,282 പേർ ചികിത്സയിൽ കഴിയുന്നു. 1,59,370 പേരാണ് ഇതിനോടകം മരിച്ചത്. അതേസമയം 3,93,39,817 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.