Headlines

ഡൽഹി ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി; കെജ്രിവാളിന് തിരിച്ചടി

ഡൽഹിക്ക് മേൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നൽകി കൊണ്ടാണ് ബിൽ പാസായത്. ദേശീയ തലസ്ഥാനമേഖലാ ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്. ഗവർണർക്ക് ഡൽഹി സർക്കാരിനേക്കാൾ കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബിൽ. ഇതുവഴി ഡൽഹിയുടെ കൂടുതൽ അധികാരങ്ങൾ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനാകും. ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബിൽ എന്നാണ് കെജ്രിവാൾ ഇതിനോട് പ്രതികരിച്ചത്. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരിൽ നിന്ന് അധികാരം…

Read More

ബംഗാളിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗാളിലെ ബർദ്വാനിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സുഭാസ് പള്ളി ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കുട്ടികൾക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ചെറിയ തോതിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേർക്ക് കൊവിഡ്; 212 പേർ മരിച്ചു

രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിനോടകം 1,16,46,081 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടി. 212 പേർ മരിച്ചു. 1,59,967 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 3,34,646 സജീവ കേസുകളുണ്ട്. ഇതിനോടകം 4.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച്‌ 25 നകം സമര്‍പ്പിക്കണം. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്‌ഇ തീരുമാനം. ഏത് സ്‌കൂളിലേയ്ക്കാണോ പരീക്ഷാകേന്ദ്രം മാററ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച…

Read More

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Read More

കോൺഗ്രസ് എന്നാൽ അധികാര കൊതിയും തട്ടിപ്പുമാണ്: നരേന്ദ്രമോദി

അധികാര കൊതി മൂത്ത് തോന്നിയ പോലെ സഖ്യത്തിലേർപ്പെടുന്ന കോൺഗ്രസിന് കേരളത്തിലടക്കം വരുന്ന തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടി ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകടന പത്രികയിൽ വ്യാജവാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുന്ന കോൺഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ല. കോൺഗ്രസ് എന്നാൽ തട്ടിപ്പും അധികാര കൊതിയുമാണ്. മതങ്ങളെ തമ്മിലടിപ്പിക്കുന്ന ശക്തിയാണ് കോൺഗ്രസെന്നും അസമിൽ മോദി പറഞ്ഞു. അസമിൽ ബിജെപി ഭരണത്തുടർച്ച നേടും. തട്ടിപ്പുകാരുടെ കൈകളിലേക്ക് അസം ജനതയെ വിട്ടുകൊടുക്കില്ല. ബംഗാൾ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കോൺഗ്രസിന്റെ സഖ്യത്തെ പരിഹസിച്ച മോദി ഒരു സംസ്ഥാനത്തും കോൺഗ്രസിന്…

Read More

കോവിഡ് വാക്സിൻ വിതരണം; കേരളവും സിക്കിമും ഗോവയും മുന്നിൽ

കോവിഡ് വാക്സിൻ വിതരണത്തിൽ സിക്കിം, കേരളം, ഗോവ സംസ്ഥാനങ്ങൾ മുന്നിലെന്ന് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 6.9 ലക്ഷം ജനസംഖ്യയുള്ള സിക്കിമിൽ ഏഴ് ശതമാനം പേർക്ക് കോവിഡ് വാക്സിന്റെ ആദ്യഡോസ് നൽകിയിട്ടുണ്ട്. ബീഹാറും ഉത്തർപ്രദേശുമാണ് പട്ടികയിൽ അവസാനസ്ഥാനത്തുള്ള സംസ്ഥാനങ്ങൾ. സിക്കിമിൽ 48331 പേർക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്. ജനസംഖ്യാപരമായി ഏറെ മുന്നിലുള്ള കേരളം വാക്സിൻ വിതരണത്തിലും മുന്നിലാണ്. കേരളത്തിൽ ഇതിനോടകം 17,27,014 പേർക്കാണ് വാക്സിൻ നൽകിയത്. ആകെ ജനസംഖ്യയുടെ 4.84 ശതമാനം പേരാണ് കേരളത്തിൽ വാക്സിനേഷൻ…

Read More

ഗാസിയാബാദ് എക്‌സപ്രസിന് തീപിടിത്തം; ആളപായമില്ല

ഗാസിയാബാദ് റെയിൽവേസ്റ്റേഷനിൽ വെച്ച് ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ആളപായമില്ല. ജനറേറ്റർ, ലഗേജ് കംപാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 6.45നായിരുന്നു സംഭവം. ന്യൂഡൽഹി- ലക്നൗ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. തീപിടിച്ച കോച്ച് വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Read More

മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു

മഹാരാഷ്ട്ര രത്‌നഗിരിയിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം. നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ് രണ്ട് തവണ ഫാക്ടറിയിൽ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ. അമ്പതോളം പേർ ഇതിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും വാർത്തകളുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം സ്‌ഫോടന കാരണം വ്യക്തമല്ല

Read More