ഗാസിയാബാദ് റെയിൽവേസ്റ്റേഷനിൽ വെച്ച് ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു. ആളപായമില്ല. ജനറേറ്റർ, ലഗേജ് കംപാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 6.45നായിരുന്നു സംഭവം.
ന്യൂഡൽഹി- ലക്നൗ ശതാബ്ദി എക്സ്പ്രസിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടതോടെ അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചതാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. തീപിടിച്ച കോച്ച് വേർപ്പെടുത്തിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.