കൊല്ലം ചെറുവക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തു. ചെറുവക്കൽ ഇളവൂർ പള്ളിക്ക് സമീപമാണ് അപകടം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുവക്കൽ സ്വദേശി അജി കുമാറിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ അജികുമാർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരന് പക്ഷേ ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് ഡ്രൈവിംഗ് സീറ്റിലെ ഡോർ വഴിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.