Headlines

കർഷക സംഘടനകളുടെ ഭാരത് ബന്ദിന് തുടക്കമായി; റോഡ്, റെയിൽ ഗതാഗതം തടയും

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂനിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട് റോഡ്, റെയിൽ ഗതാഗതം തടയും. കടകൾ, മാളുകൾ, സ്ഥാപനങ്ങൾ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകളുടെ പ്രതിഷേധ പരിപാടികളും ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന്…

Read More

തമിഴ്നാട് പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു

തമിഴ്നാട് പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയൻ (58), മഹാലിങ്കം (59) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ പെരുങ്കരൈയിലാണ് സംഭവം. കടയിൽ പോയി തിരിച്ചു വരുന്നതിനിടെ റോഡിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read More

നാളെ ഭാരത് ബന്ദ്: കേരളത്തെ ബാധിക്കില്ല

കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ് എംപി പറഞ്ഞു. നാളെ വൈകുന്നേരം എല്ലാ ബൂത്തു കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. തിരഞ്ഞൈടുപ്പിനു ശേഷം സംസ്ഥാനത്തും സമരം ശക്തമാക്കുമെന്നും എം പി അറിയിച്ചു…

Read More

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ർ​ത്തി

രാ​ജ്യ​ത്ത് കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ന്ത്യ വാ​ക്സി​ൻ ക​യ​റ്റു​മ​തി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ൻ​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ നേ​രി​ട്ട് വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. 190 രാ​ജ്യ​ങ്ങ​ൾ​ക്ക് ഡ​ബ്ല്യൂ​എ​ച്ച്ഒ വ​ഴിയും ഇ​ന്ത്യ വാ​ക്സി​ൻ ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ൻ​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. ബു​ധ​നാ​ഴ്ച 47,262 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​യാ​ണ് ഇ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം…

Read More

രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; ലിറ്ററിന് 21 പൈസ കുറഞ്ഞു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയിൽ നേരിയ കുറവ്. 21 പൈസയാണ് കുറഞ്ഞത്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ചെറിയ ശതമാനം പോലും ഇന്ധനവിലയിൽ കുറവ് വരുത്താൻ പെട്രോൾ കമ്പനികൾ തയ്യാറായിട്ടില്ല 529 രൂപയാണ് ക്രൂഡ് ഓയിൽവില കുറഞ്ഞത്. അതേസമയം രണ്ട് ദിവസം കൊണ്ട് 39 പൈസ മാത്രാണ് ഇന്ധനവിലയിൽ കുറച്ചത്. ഇന്നലെ പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറച്ചിരുന്നു.

Read More

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാര്‍ത്താകുറിപ്പിൽ പറയുന്നത്.

Read More

കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിത് ഷാ

ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തിനുപിന്നിലുള്ളവരെ എത്രയും പെട്ടെന്നു നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് കേരള ജനതയ്ക്ക് ഉറപ്പുതരികയാണ്. ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്, അമിത് ഷാ പറഞ്ഞു. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ…

Read More

യുപിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ

ഉത്തർപ്രദേശിലെ ഝാൻസിയിൽ ട്രെയിനിൽ വെച്ച് മലയാളികളടക്കമുള്ള കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത് സംഘ്പരിവാറിന്റെ വിദ്യാർഥി സംഘടനയായ എബിവിപിക്കാരെന്ന് റെയിൽവേ സൂപ്രണ്ട്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് റെയിൽവേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ ഋഷികേശിലെ ക്യാമ്പ് കഴിഞ്ഞ് മടങ്ങിയ എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നിൽ. കന്യാസ്ത്രീകൾക്കെതിരെ ഇവർ ഉന്നയിച്ച മതപരിവർത്തനമെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും റെയിൽവേ സൂപ്രണ്ട് പറഞ്ഞു കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്യാസ്ത്രീകൾക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു.

Read More

ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് എസ് എ ബോബ്‌ഡെ

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ. വി രമണയുടെ പേര് ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇക്കാര്യം വ്യക്തമാക്കി ബോബ്ഡെ കേന്ദ്ര സർക്കാരിന് കത്ത് നൽകി. പിൻഗാമിയുടെ പേര് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് ഏറ്റവും മുതിർന്ന ജഡ്ജിയായ എൻ. വി രമണയെ നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം കേന്ദ്ര സർക്കാരിന് കത്തയച്ചത്. ഏപ്രിൽ…

Read More

24 മണിക്കൂറിനിടെ 47,262 പേർക്ക് കൂടി കൊവിഡ്; 275 പേർ മരിച്ചു

കടുത്ത ആശങ്ക ഉയർത്തി രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 23,907 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,1,7,34,058 ആയി. 275 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് രണം 1,60,441 ആയി ഉയർന്നു 1,12,05,160 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 3,68,457 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനടോകം 5,08,41,286 പേർക്ക് കൊവിഡ് വാക്‌സിൻ…

Read More