Headlines

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്, പോളിംഗ് ശതമാനത്തിൽ കൃത്രിമം: ഗുരുതര ആരോപണവുമായി തൃണമൂൽ

പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു. സംഭവിക്കുന്നത് എന്താണെന്ന ചോദ്യം ട്വീറ്റ് ചെയ്ത് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തിട്ടുണ്ട്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുറഞ്ഞതെന്ന് വിശദീകരിക്കാമോ, അടിയന്തരമായി ഇടപെടണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്നും തൃണമൂൽ ആരോപിച്ചു. തൃണമൂലിന് വോട്ട് ചെയ്തിട്ടും വിവിപാറ്റിൽ കാണുന്നത് ബിജെപിയുടെ ചിഹ്നമാണെന്നും…

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിലേക്ക് മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ ഇന്ന് എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദ്ഗധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡല്‍ഹി എംയിസ് അറിയിച്ചു.

Read More

വോട്ട് ചെയ്തത് തൃണമൂലിന്, മെഷീന്‍ രേഖപ്പെടുത്തിയത് ബിജെപിക്ക്; ബംഗാളില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമെന്ന് ആരോപണം

കൊല്‍ക്കത്ത: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ കാന്തി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിങ് മെഷീനില്‍ കൃത്രിമമെന്ന് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ചെയ്തതായിട്ടാണ് മെഷീനില്‍ രേഖപ്പെടുത്തുന്നതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. ഒന്നിലേറെ വോട്ടര്‍മാരാണ് ഇത് ആരോപിച്ചത്. സംഭവം ഗൗരവപൂര്‍വ്വമാണെന്നും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടി പത്തംഗ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Read More

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഎം സ്ഥാനാർഥിയെ ആക്രമിച്ചു; തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം

ഒന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഎം സ്ഥാനാർഥി അടക്കം ഇവിടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ച് ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

Read More

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു: 24 മണിക്കൂറിനിടെ 62,258 പുതിയ കേസുകൾ; 291 മരണം

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിന് മുകളിലാണ് ഇതിനോടകം 1,19,08,910 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,386 പേർ രോഗമുക്തി നേടി. 291 പേർ മരിക്കുകയും ചെയ്തു. ഇതുവരെ 1,61,240 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1,12,95,023 പേർ രോഗമുക്തി നേടി. നിലവിൽ 4,52,647 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 5.81…

Read More

ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

ബംഗാൾ, അസം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ബംഗാളിൽ 294 മണ്ഡലങ്ങളിലെ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് ഇന്ന് വോട്ടെടുപ്പ്. അസമിൽ മുഖ്യമന്ത്രി സർബാനന്ദ സനോവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 1.54 കോടി വോട്ടർമാർ സമ്മതിദാനവകാശം വിനിയോഗിക്കും. ബംഗാളിൽ ജംഗൽഹൽ മേഖലയിലാണ് ആദ്യഘട്ട പോളിംഗ് കനത്ത സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. 684 അർധ സൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. ബംഗാളിയിലെ പുരുളിയിൽ പോളിംഗ്…

Read More

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഉത്സവ കാലത്ത് കൊവിഡ് വ്യാപനം തടയാൻ നടപടികൾ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്തയച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നടപടി. ഹോളി, ഈസ്റ്റർ, ഈദുൽ ഫിത്തർ ഉൾപ്പെടെ വരാനിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറയുന്നു. മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കത്തിൽ…

Read More

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത ഹർജി; കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്

ആരാധനാലയങ്ങൾക്ക് തൽസ്ഥിതി ഉറപ്പാക്കുന്ന കേന്ദ്രനിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. സമാനഹർജികൾക്കൊപ്പം പരിഗണിക്കാനും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു. 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ വാദം. ബലപ്രയോഗത്തിലൂടെ കയ്യേറിയ ആരാധനാലയങ്ങൾ നിയമപോരാട്ടത്തിലൂടെ തിരികെ നേടാൻ നിയമം തടസം നിൽക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

Read More

ദേഹാസ്വാസ്ഥ്യം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് രാഷ്ട്രപതിയെ ഡൽഹി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് സംഭവം രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധനകൾ നടത്തിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.

Read More

മുംബൈയിലെ ആശുപത്രിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

മുംബൈ ഭാണ്ഡുവിൽ സൺറൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ എഴുപതോളം കൊവിഡ് രോഗികൾ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ പുറത്തേക്ക് എത്തിച്ചത് വലിയ ദുരന്തം ഒഴിവാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ അറിയിച്ചു. മാളിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും മേയർ കിഷോരി പെഡ്‌നേക്കർ പ്രതികരിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More