Headlines

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് അടുത്ത ദിവസം മുതല്‍ മാറും

മുംബൈ: ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് ഏപ്രില്‍ ഒന്നു മുതല്‍ മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ ഐഎഫ്എസ്‌സി കോഡ് നിലവില്‍ വരിക. പുതിയ ഐഎഫ്എസ്‌സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്), എംഐസിആര്‍ (മാഗ്‌നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്‌നീഷന്‍) കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത്…

Read More

രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസിലാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടക്കുക. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read More

രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടയില്‍ 68,020 പോസിറ്റീവ് കേസുകളാണ് പുതിതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഇരുപതിനായിരം കടന്നു. പ്രതിദിനം 32,231 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ ചികിത്സയിലുള്ളത് 5,21,808 പേരാണ്. മഹാരാഷ്ട്രയിലാണ് രോഗബാധിതരുടെ എണ്ണം കൂടുതലായി ഉള്ളത്. സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണിന് സാധ്യതയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. 24 മണിക്കൂറിനിടെ 40, 414 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബ്, കര്‍ണാടക,…

Read More

കമൽഹാസന് രാഷ്ട്രീയമറിയില്ല, ആരോപണത്തിന് മറുപടിയില്ല: പ്രകാശ് കാരാട്ട്

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ല. കമലിന്റെ ആരോപണത്തിന് മറുപടിയില്ല തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരാട്ട് പ്രതികരിച്ചു. ഡിഎംകെയുമായി സിപിഎം സഖ്യമുണ്ടാക്കിയത് പണം വാങ്ങിയിട്ടാണ് എന്നായിരുന്നു കമൽഹാസന്റെ ആരോപണം.

Read More

ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം; നിരവധി പേർക്ക് പരുക്ക്

ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 30ലധികം പേർക്ക് അപകടത്തിൽ പരുക്കേറ്റു. സുങ്കാരിപേട്ടക്ക് സമീപത്താണ് അപകടം നടന്നത് ആന്ധ്ര സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുയായിരുന്നു. ഇതിന് പിന്നാലെ ഒരു ബസിന്റെ പുറകിൽ ട്രക്കും വന്നിടിച്ചു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

Read More

24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ്; 291 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനോടകം 1,20,39,644 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32,231 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 291 പേർ കൊവിഡിനെ തുടർന്ന് മരിക്കുകയും ചെയ്തു. ഇതിനോടകം 1,13,55,993 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,61,843 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് നിലവിൽ 5,21,808 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 6,05,30,435 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 28 വരെ 24,18,64,161…

Read More

വിവാദമായ ഡൽഹി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഡൽഹി സർക്കാരിനെ കടലാസ് സർക്കാരാക്കി കേന്ദ്രം

രാജ്യതലസ്ഥാനമായ ഡൽഹിയിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ അധികാരം കേന്ദ്രത്തിന്റെ ലഫ്റ്റനന്റ് ഗവർണർക്ക് നൽകുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഡൽഹി സർക്കാരിന്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും കടുത്ത എതിർപ്പ് വകവെക്കാതെയാണ് ബിജെപിയുടെ നയം നിയമമാക്കി രാഷ്ട്രപതി മാറ്റിയത്. ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. കെജ്രിവാൾ സർക്കാരിന് കനത്ത തിരിച്ചടിയാണ് ബിൽ നിയമമായി മാറിയത്. ബില്ല് നിയമമായി മാറിയതോടെ ഡൽഹി സർക്കാർ കടലാസ് സർക്കാരായി മാറി. സർക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളിലും…

Read More

30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക്; അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ 30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടുമെന്ന് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച് മമത ബാനര്‍ജി. വോട്ട് എണ്ണുന്നതിന് മുമ്പ് എങ്ങനെയാണ് ഒരാള്‍ക്ക് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു. അമിത് ഷായുടെ പേര് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനം. പോളിംഗ് കഴിഞ്ഞിട്ട് ഒരു ദിവസമേ ആകുന്നുള്ളൂ. എട്ട് ഘട്ട വോട്ടെടുപ്പും കഴിഞ്ഞ് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതിന് മുമ്പേ എങ്ങനെയാണ് ജയിക്കുന്ന…

Read More