Headlines

24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്; 459 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പേർക്ക് കൂടി കൊവിഡ്. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,22,21,665 ആയി ഉയർന്നു 40,382 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതിനോടകം 1,14,74,683 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 5,84,055 പേരാണ് ചികിത്സയിൽ കഴിയുന്നത്. 459 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ 1,62,927 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ…

Read More

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ്: മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥൻ ജി എസ് സിംഗാൾ, റിട്ടി. പോലീസ് ഉദ്യോഗസ്ഥൻ തരുൺ ബരോട്ട്, കമാൻഡോ ഉദ്യോഗസ്ഥൻ അനജൂ ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെവിട്ടത്. ഇതോടെ മുഴുവൻ പ്രതികളും കേസിൽ നിന്ന് മോചിതരായി. നേരത്തെ നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഇസ്രത് ജഹാൻ അടക്കമുള്ളവർ ഭീകരരല്ല എന്ന് തെളിയിക്കാനായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കൂടി കോടതി വെറുതെ വിട്ടത്. 2004…

Read More

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ തീപിടിത്തം; രോഗികളെ മാറ്റി

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടിത്തം. അപകടത്തിന് പിന്നാലെ ഐസിയുവിലുണ്ടായിരുന്ന അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത് അപകടത്തിൽ ആളപായമില്ല. രാവിലെ ആറരയോടെയാണ് തീപിടിത്തുണ്ടായത്. പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read More

24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ കൊവിഡ് പ്രതിദിന വർധനവ് അരലക്ഷത്തിലും മുകളിലാണ് ഇതിനോടകം 1,21,49,335 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,14,34,301 പേർ രോഗമുക്തി നേടി. 5,52,566 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് 41,280 പേർക്ക് കഴിഞ്ഞ ദിവസം രോഗം ഭേദമായി. 354 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,62,468 ആയി ഉയർന്നു

Read More

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

പഞ്ചാബി ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു. അമൃത്സർ-ജലന്ധർ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ദിൽജാൻ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു കാറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ദിൽജാനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

45 വയസ്സ് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ നാളെ മുതൽ ആരംഭിക്കും

രാജ്യത്ത് 45 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്‌സിൻ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. 20 കോടി ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് കേസുകൾ അനിയന്ത്രിതമായി…

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശസ്ത്രക്രിയ വിജയകരം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.

Read More

ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് അടുത്ത ദിവസം മുതല്‍ മാറും

മുംബൈ: ലയനപ്രക്രിയ പൂര്‍ണമാകുന്നതോടെ ചില പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്എസ്‌സി കോഡ് ഏപ്രില്‍ ഒന്നു മുതല്‍ മാറും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയവയ്ക്കാണ് പുതിയ ഐഎഫ്എസ്‌സി കോഡ് നിലവില്‍ വരിക. പുതിയ ഐഎഫ്എസ്‌സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്), എംഐസിആര്‍ (മാഗ്‌നറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്‌നീഷന്‍) കോഡുകളോടു കൂടിയ ചെക്ക് ബുക്ക് വാങ്ങണമെന്ന് ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്ത്…

Read More

രാഷ്ട്രപതിക്ക് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസിലാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടക്കുക. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Read More