രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബൈപാസ് സർജറിക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഡൽഹി എയിംസിൽ ആയിരുന്നു ശസ്ത്രക്രിയ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
മാർച്ച് 27നാണ് രാഷ്ട്രപതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്ടർമാരുടെ വിദഗ്ധ സംഘം അറിയിക്കുന്നത്.