രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസിലാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടക്കുക.
നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു
മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാല്‍ അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളില്‍ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.