ആലത്തൂർ എംപി രമ്യ ഹരിദാസിന് വീഴ്ചയിൽ പരുക്ക്. കാൽ വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിലാണ് എംപിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരെ ഞായറാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കും. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് വിവരം അറിയിച്ചത്.