Headlines

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ

ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കരുതെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കേസിൽ കുറ്റവിമുക്തനാക്കിയ എ ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കേസിൽ ചില പ്രധാന രേഖകൾ കൂടി നൽകാനുണ്ടെന്ന് കാണിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. രേഖകൾ നൽകാനുള്ളതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും തെരഞ്ഞെടുപ്പ് ദിവസമായ നാളെയാണ് ലാവ്‌ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്നത്. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ നാളെ എന്ത്…

Read More

തമിഴ്‌നാട്ടിൽ നിന്ന് ഇതുവരെ 428 കോടിയുടെ പണവും സ്വർണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്നും 428 കോടി അനധികൃത പണവും സ്വർണവും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വർണവും അടക്കമുള്‌ല വസ്തുക്കളാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്. കാരൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പണവും പിടിച്ചെടുത്തത്. റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ…

Read More

രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍

  ചെന്നൈ: ജനങ്ങളെ സേവിക്കുന്നതിനായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. ‘ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ചലച്ചിത്രരംഗം ഞാന്‍ ഉപേക്ഷിക്കും. അവ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായി വന്നാല്‍” അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് 30 ശതമാനത്തില്‍ ഒരാളായതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ സിനിമ ഒരു തടസ്സമായി…

Read More

ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു; ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും

ഇന്ത്യയുടെ നാൽപത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ വി രമണ ചുമതലയേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാർശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും. എൻ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സർവീസുണ്ട്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി അദ്ദേഹം….

Read More

ലോക്ക് ഡൗൺ വരുമെന്ന് ആശങ്ക; കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്നാണ് തൊഴിലാളികൾ മടങ്ങുന്നത് മുംബൈ, നാസിക്, പൂനെ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങുന്നത്. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം നഗരങ്ങളിലെ വ്യവസായ, നിർമാണ, ഹോട്ടൽ മേഖലകളെ സാരമായി ബാധിക്കും മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണും പിന്നാലെ ഏർപ്പെടുത്തുമെന്ന അഭ്യൂഹവും സംസ്ഥാനത്ത് പരന്നിട്ടുണ്ട്….

Read More

ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

തമിഴ്‌നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.

Read More

ഒരു ലക്ഷം കടന്ന് പ്രതിദിന വർധനവ്; കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കൊവിഡ് കേസുകളിൽ രൂക്ഷ വർധനവ്. ഇതാദ്യമായി പ്രതിദിന കേസുകൾ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 478 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. ഇതിനോടകം 1,16,82,136 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 7,41,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,65,101 പേർ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 7.91 കോടി പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം…

Read More

തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരൻ മരിച്ചു

മാഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രചാരണ വാഹനം കയറിയിറങ്ങി 10 വയസുകാരൻ മരിച്ചു. മാഹിയിൽ അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ടാണ് അപകടം. തെരഞ്ഞെടുപ്പ് പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ഡിഎ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു, നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം: എട്ട് ജവാൻമാർക്ക് വീരമൃത്യു, 18 ജവാൻമാരെ കാണാനില്ല

ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് ജവാൻമാർ വീരമൃത്യു വരിച്ചു. 18 ജവാൻമാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡ് മേധാവി അശോക് ജുനേജ അറിയിച്ചു. ഇന്ന് രണ്ട് ജവാൻമാരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ എട്ടായി ഉയർന്നത് 30 ജവാൻമാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 23 പേരെ ബിജാപൂർ ആശുപത്രിയിലും ഏഴ് പേരെ റായ്പൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് ബിജാപൂരിൽ വെച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സൈനികർ സഞ്ചരിച്ച ബസ് കുഴിബോംബ് വെച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു. ദാവുദയ്…

Read More