കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 4 പേര്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് 19 ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. ഐസിയുവിലെ എസി യൂണിറ്റില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് നാഗ്പൂര്‍ സിവില്‍ ബോഡിയുടെ ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു. ‘ആശുപത്രിയിലെ 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തങ്ങള്‍ക്ക് ഇപ്പോള്‍ അഭിപ്രായം പറയാനാവില്ല. ആശുപത്രി ഒഴിപ്പിച്ചു’- പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രണ്ടുപേരുടെ…