ആശങ്കയായി കൊവിഡ്, രാജ്യത്ത് ഇന്നും ഒന്നരലക്ഷത്തിന് മുകളില്‍ രോഗികൾ
ദില്ലി: പ്രതിസന്ധികള്‍ സൃഷ്ടിച്ച് രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഇന്നും ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരുടെ എണ്ണം. 1,61,736 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. 12,64,698 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. കുംഭമേളയില്‍ 18,169 പേരുടെ സാമ്ബിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ പങ്കെടുത്ത 102 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു….
