Headlines

തമിഴ് നടൻ വിവേക് അന്തരിച്ചു

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു വ്യാഴാഴ്ച വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഹൃദയാഘാതവുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന വിവേക് ഇരുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച ഹാസ്യനടനുള്ള ഫിലിം ഫെയർ അവാർഡ് നാല് തവണ ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മികച്ച…

Read More

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി പരഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുപി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരന്ത്യ കർഫ്യു പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും നിയന്ത്രണം തുടരും.

Read More

24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ്; 1185 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധന രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 1185 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നു. 1,74,308 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് ഇന്നലെ 1,18,302 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More

സിബിഐ മുൻ ഡയറക്ടർ രഞ്ജിത്ത് സിൻഹ അന്തരിച്ചു

  സിബിഐ മുൻ ഡയറക്ടർ രഞ്ജിത് സിൻഹ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ ഡൽഹിയിലായിരുന്നു അന്ത്യം. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് മുതിർന്ന അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 1974 ബാച്ചിലെ ഇന്ത്യൻ പൊലീസ് സർവിസ് (ഐ.പി.എസ്) ഓഫീസറാണ് രഞ്ജിത് സിൻഹ. ഐടിബിപി ഡയറക്ടർ ജനറൽ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Read More

കൊവിഡ് സൂപ്പർ സ്‌പ്രെഡിന് സാധ്യത: കുംഭമേള വെട്ടിച്ചുരുക്കാൻ സംഘാടകരുടെ തീരുമാനം

  കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിൽ കൊവിഡ് സൂപ്പർ സ്‌പ്രെഡിനുളഅള സാധ്യത നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘടാകർ തീരുമാനിച്ചു. അഖാഢകളിലൊന്നായ നിരഞ്ജനി അഖാഢയാണ് ഏപ്രിൽ 17ന് മേള സമാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിൽ അന്തിമ തീരുമാനമെടുക്കുക അഖാഢ പരിഷത്താണ് ഹരിദ്വാറിലെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീർഥാടകരിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കുകയാണെന്നായിരുന്നു നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞത്. അഖാഢ പരിഷത്തിനോട് അന്തിമ തീരുമാനമെടുക്കാൻ അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു ഈ മാസം 30…

Read More

കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയം; വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പെന്ന് രാഹുൽ ഗാന്ധി

  രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിൻ ഉത്സവം മറ്റൊരു തട്ടിപ്പാണ്. രാജ്യത്ത് കിടക്കകളോ വെന്റിലേറ്ററുകളോ വാക്‌സിനോ ലഭ്യമല്ല. പരിശോധനകളില്ല. ഓക്‌സിജനുമില്ല. ഉത്സവം ഒരു തട്ടിപ്പാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് രൂപം നൽകിയ പി എം കെയേഴ്‌സ് എന്താണ് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം.

Read More

ബംഗാളിലെ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

  ബംഗാളിൽ കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദ് ജില്ലയിലെ സംഷർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന റസൽ ഹക്കാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഹക്കിനെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Read More

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. കൂടാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ 21 വരെ പരീക്ഷകൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികൾ മാറ്റി. മെയ് അഞ്ചു മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു. ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കൊവിഡ് പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്നാണ് സർക്കാർ പ്രത്യേക യോഗം ചേരുകയും…

Read More

ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവാഹം പോലുള്ള ചചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമിമില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ പലരും…

Read More

രണ്ട് ലക്ഷവും പിന്നിട്ട് കൊവിഡ് പ്രതിദിന കേസുകൾ; 24 മണിക്കൂറിനിടെ 1038 മരണവും

  രാജ്യത്ത് ഇതാദ്യമായി കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ അമേരിക്ക കഴിഞ്ഞാൽ രണ്ട് ലക്ഷത്തിലേറെ കൊവിഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ് ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1038 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 1,73,123 ആയി 1,24,29,564 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 14,71,877…

Read More