സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി പ്ലസ്ടു പരീക്ഷകൾ മാറ്റി
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി, പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1-നു ശേഷം പ്രഖ്യാപിക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയോടൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‍റിയാലും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിൽ പങ്കെടുത്തത്. മെയ് നാലിന് നടക്കാനിരിക്കുന്ന സിബിഎസ്ഇ 10, 12 പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,…