മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ചു

 

മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ വിരമിച്ചു. സുശീൽ ചന്ദ്രയെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര ചൊവ്വാഴ്ച ചുമതലയേൽക്കും.

നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സുശീൽ ചന്ദ്ര. 2019 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വർഷം മേയ് 14 വരെയാണ് കാലാവധി. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്നത്.