Headlines

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് റെയിൽവേ; മാസ്‌ക് ഇല്ലെങ്കിൽ 500 രൂപ പിഴ

  കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചു. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലീസ് പരിശോധനയും നടത്തും.  

Read More

കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം

  കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ഡൽഹി എയിംസിൽ ചികിൽസയിൽ കഴിയുകയാണ് യാദവ്. ജാർഖണ്ഡിലെ ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു. ദുംക കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ്…

Read More

കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ്

  ജനതാദൾ എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത് അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് തയ്യാറാകണമെന്ന് കുമാരാസ്വാമി ആവശ്യപ്പെട്ടു നേരത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാംതവണയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളുരൂവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് യെദ്യൂരപ്പ

Read More

കൊവാക്‌സിന്റെ ഉത്പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രം

  കൊവാക്‌സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് ജൂൺ മാസം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ ഏഴ് മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കും ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 6-7 കോടി ഡോസാക്കി വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കും. സെപ്റ്റംബർ മാസത്തോടെ 10 കോടി വാക്‌സിൻ ഉത്പാദിപ്പിക്കും.

Read More

തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം കടന്നു; 1341 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. രാജ്യത്ത് ഇതുവരെ 1,42,26,609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയിട്ടുണ്ട്. നിലവിൽ 16.79 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത് ഒരു ദിവസത്തിനിടെ 1341 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം…

Read More

കുംഭമേള വെട്ടിച്ചുരുക്കണം; പ്രതീകാത്മക ചടങ്ങുകൾ മാത്രം മതിയെന്ന് പ്രധാനമന്ത്രി

  ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേളയുടെ ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുന അഖാഡയുടെ മേധാവി സ്വാമി അവധേശാനന്ദ് ഗിരിയുമായി മോദി ഫോണിൽ സംസാരിച്ചു രണ്ട് ഷാഹി സ്‌നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന് മോകഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മൂവായിരത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതൻ കപിൽ ദാസ് മരിക്കുകയും ചെയ്തിരുന്നു. 80 പുരോഹിതർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ദി അഭ്യർഥിച്ചു. മോദിയുടെ അഭ്യർഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും അറിയിച്ചു. സന്യാസിമാർ കൂട്ടമായി…

Read More

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ അക്രമസംഭവങ്ങൾ

  പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 5.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. നദിയ, 24 നോർത്ത് പർഗാനസ് ജില്ലകളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് നാലാംഘട്ട വോട്ടെടുപ്പിനിടെ കേന്ദ്രസേനയുടെ വെടിയേറ്റ് നാല് പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 45 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1.3 കോടി വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് ഡാർജലിംഗ്, കലിംപോങ്, ജയ്പാൽഗുഡി, നദിയ, നോർത്ത് 24 പർഗാനസ്, ഈസ്റ്റ് ബർധമാൻ…

Read More

തമിഴ് നടൻ വിവേക് അന്തരിച്ചു

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു വ്യാഴാഴ്ച വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. ഹൃദയാഘാതവുമായി വാക്‌സിനേഷന് ബന്ധമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന വിവേക് ഇരുന്നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മികച്ച ഹാസ്യനടനുള്ള ഫിലിം ഫെയർ അവാർഡ് നാല് തവണ ലഭിച്ചു. തമിഴ്‌നാട് സർക്കാരിന്റെ മികച്ച…

Read More

കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

  കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം സുസജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേസുകളുടെ എണ്ണം കൂടുന്നതാണ് ഏക വെല്ലുവിളിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി പരഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. യുപി, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരന്ത്യ കർഫ്യു പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലും നിയന്ത്രണം തുടരും.

Read More

24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ്; 1185 പേർ കൂടി മരിച്ചു

  രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധന രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,353 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 1185 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,42,91,917 ആയി ഉയർന്നു. 1,74,308 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് ഇന്നലെ 1,18,302 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിത്സയിൽ കഴിയുന്നത്….

Read More