മൂന്ന് ലക്ഷത്തിനടുത്തെത്തി കൊവിഡ് പ്രതിദിന വർധനവ്; 2023 പേർ കൂടി 24 മണിക്കൂറിനിടെ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ഏഴാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം പിന്നിടുന്നത്. 2023 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണസംഖ്യ 1,82,553 ആയി ഉയർന്നു. 1,67,457 പേർ ഇന്നലെ രോഗമുക്തി നേടി. 1,32,76,039 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. നിലവിൽ 21,57,538 പേരാണ് ചികിത്സയിൽ കഴിയുന്നത്….