Headlines

കോവിഡ് രൂക്ഷം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഉന്നതതല യോഗം

  ന്യൂഡൽഹി: നിലവിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി.

Read More

കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്തു; സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസയച്ചു

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ്…

Read More

മൂന്ന് ലക്ഷവും കടന്ന് പ്രതിദിന വർധനവ്; ഒറ്റ ദിവസത്തിനിടെ 3.14 ലക്ഷം കൊവിഡ് കേസ്, 2104 മരണം

  കൊവിഡിൽ വിറങ്ങലിച്ച് ഇന്ത്യ. പ്രതിരോധ നടപടികളെല്ലാം പാളുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒറ്റ ദിവസത്തിനിടെ മൂന്ന് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 3.14 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,14,835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1.59 കോടിയായി ഉയർന്നു. 2104 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,84,657…

Read More

ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു; പിന്നെ നടന്നത് കൊവിഡും മറന്നുള്ള ‘പോരാട്ടം’

  കർണാടക ചിക്കമംഗളൂരുവിൽ ബിയർ ലോറി മറിഞ്ഞു. ഇതോടെ കൊവിഡ് മാനദണ്ഡവും നിയന്ത്രണങ്ങളുമൊക്കെ മറന്ന് ജനക്കൂട്ടം ബിയർ കുപ്പികൾ പെറുക്കിക്കൂട്ടാനായി തടിച്ചു കൂടുകയും ചെയ്തു. ഏപ്രിൽ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ് തരിക്കെരി താലൂക്കിലെ എം സി ഹള്ളിക്ക് സമീപമാണ് ബിയർ ലോറി മറിഞ്ഞത്. മറിഞ്ഞത് ബിയർ ലോറിയാണെന്ന് മനസ്സിലായതോടെ മാസ്‌ക് പോലുമില്ലാതെയാണ് ആളുകൾ തടിച്ചുകൂടിയത്. കയ്യിൽ ഒതുങ്ങാവുന്നതും ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെയായി ബിയർ കുപ്പികൾ കടത്തുകയും ചെയ്തു പോലീസ് എത്തിയപ്പോഴേക്കും…

Read More

മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും, ആരോഗ്യ പ്രവർത്തകർക്കും മാത്രം

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമേ പൊതു ഗതാഗതം ഉപയോഗിക്കാനാകൂ. മെഡിക്കൽ ആവശ്യങ്ങൾക്കും വാക്‌സിനേഷനും അല്ലാതെ പൊതു ഗതാഗതം അനുവദിക്കില്ല. സ്വകാര്യ ഗതാഗതത്തിനും നിയന്ത്രണം ബാധകമാണ്. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർനില 15 ശതമാനം മാത്രമേ പാടുളളൂ. വിവാഹചടങ്ങുകൾക്ക് 25 പേർക്ക് മാത്രമാണ്…

Read More

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കൊവിഡ് ബാധിച്ച് മരിച്ചു

  സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി(34) കൊവിഡ് ബാധിച്ച് മരിച്ചു. യെച്ചൂരിയുടെ മൂത്ത മകനാണ് മാധ്യമപ്രവർത്തകനായ ആശിഷ്. കൊവിഡിനെ തുടർന്ന് ഹരിയാനയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു പുലർച്ചെ ആറ് മണിയോടെയാണ് അന്ത്യം. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്നാണ് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  

Read More

കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പലമൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു; ഒരാൾക്ക് പരിക്ക്

കേരള അതിർത്തിയിലെ നീലഗിരി പാട്ടവയൽ അമ്പല മൂലയിൽ ഇടിമിന്നലേറ്റ് വിദ്യാർഥിനി മരിച്ചു. ഒരാൾക്ക് പരിക്ക്. പന്തല്ലൂർ താലൂക്കിലെ അമ്പല മൂല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിനി കോകില എന്ന കാർത്തിക 15 വയസ്സാണ് മരണപ്പെട്ടത്.

Read More

നാസിക്കിലെ ആശുപത്രിയിലെ ഓക്‌സിജൻ ചോർച്ച; ശ്വാസം മുട്ടി മരിച്ച രോഗികളുടെ എണ്ണം 22 ആയി

  മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ മരിച്ച രോഗികളുടെ എണ്ണം 22 ആയി ഉയർന്നു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ആശുപത്രിക്ക് പുറത്തെ ഓക്‌സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ ചോർച്ചയുണ്ടായത് വെന്റിലേറ്ററിൽ ചികിത്സയിലുണ്ടായിരുന്ന 22 കൊവിഡ് രോഗികളാണ് മരിച്ചത്. ടാങ്കിലെ ചോർച്ചയെ തുടർന്ന് ഓക്‌സിജൻ വിതരണം നഷ്ടപ്പെട്ടതാണ് മരണകാരണം. ചികിത്സയിലുണ്ടായിരുന്ന 80 രോഗികളിൽ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്.

Read More

ഇന്ത്യ- യുകെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

  ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്…

Read More

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി; 11 കൊവിഡ് രോഗികൾ ശ്വാസംമുട്ടി മരിച്ചു

മഹാരാഷ്ട്ര നാസിക്കിലെ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് ലീക്കായി ഓക്‌സിജൻ ലഭിക്കാതെ പതിനൊന്ന് കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു. ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ലീക്കുണ്ടായത്. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിശദമായ റിപ്പോർട്ട് തേടിയതായി മന്ത്രി രാജേന്ദ്ര ഷിംഗ്നെ അറിയിച്ചു. ഓക്‌സിജൻ ക്ഷാമം വലിയ തോതിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര

Read More